വിവാഹം കഴിക്കാനായി പരോള്‍ വേണം,അപേക്ഷയുമായി അബു സലീം: സമര്‍പ്പിച്ച പരോള്‍ നിമിഷങ്ങള്‍ക്കകം തള്ളി

മുംബൈ: 1993 സ്ഫോടനക്കേസിലെ പ്രതി അബു സലീമിന്റെ പരോള്‍ അപേക്ഷ നവി മുംബൈ കമ്മീഷണര്‍ തള്ളി. സായദ് ബാഹര്‍ കൗസര്‍ എന്ന ഹീനയെ വിവാഹം ചെയ്യാനായാണ് അബു സലീം പരോളിന് അപേക്ഷിച്ചത്.മുംബൈയില്‍ 257 പേരുടെ മരണത്തിനിടയാക്കിയ 1993ലെ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട് തലോജ ജയിലില്‍ കഴിയുകയാണ് സലീം.

45 ദിവസത്തെ പരോളിനായിരുന്നു സലീം അപേക്ഷിച്ചത്. ഹീനയെ സ്‌പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യുന്നതിനായി ഫെബ്രുവരി 16നായിരുന്നു അബു സലീം തലോജ ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്. മെയ് 5നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. സലീമിന്റെ അപേക്ഷ കൊങ്കണ്‍ ഡിവിഷന്‍ ഡിവിഷണല്‍ കമ്മീഷണര്‍ക്ക് മാര്‍ച്ച് 12ന് കൈമാറി. വിവരങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം അദ്ദേഹം താനെ പൊലീസ് കമ്മീഷണറേറ്റിലേക്ക് അപേക്ഷയും റിപ്പോര്‍ട്ടും കൈമാറി. ഇവിടെ നിന്ന് മുംബ്ര സ്റ്റേഷനിലേക്ക് അപേക്ഷ നല്‍കി. ഹീനയുടെയും അവരുടെ മാതാവിന്റെയും റഫീഖ് സയ്യിദിന്റെയും മൊഴി പൊലീസ് എടുത്തു.

മുംബൈ സ്വദേശിനിയായിരുന്ന സുമൈറ ജുമാനിയെയായിരുന്നു അബു സലീം ആദ്യ വിവാഹം ചെയ്തത്. പിന്നീട് നടി മോണിക്ക ബേദിയുമായി ബന്ധത്തിലായി. ദാവൂദുമായി തെറ്റി ദുബൈയില്‍ നിന്ന് ഒളിച്ചോടുമ്പോള്‍ അബുവിനൊപ്പം മോണിക്കയുമുണ്ടായിരുന്നു. അമേരിക്കയിലും പോര്‍ച്ചുഗലിലും ഇരുവരും ഒന്നിച്ചായിരുന്നു താമസം. ഒടുവില്‍ ഇന്റര്‍പോളിന്റെ പിടിയിലാകുകയായിരുന്നു. കൊലപാതക കേസില്‍ ജീവപര്യന്തത്തിന് അബു സലീമും വ്യാജ പാസ്പോര്‍ട്ട് കേസില്‍ മോണിക്കയും ജയിലിലായി. ശിക്ഷാ കാലവധി കഴിഞ്ഞു പുറത്തിറങ്ങിയ മോണിക്ക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് അബു സലീം ഒരു ഭ്രാന്തനാണെന്നായിരുന്നു. ഇനിയൊരിക്കലും അബു സലീമുമായി ഒരു ബന്ധവും ഇല്ലെന്നും മോണിക്ക പ്രഖ്യാപിച്ചു. തന്നെ കല്യാണം കഴിച്ചത് ഭീഷണിപ്പെടുത്തിയായിരുന്നു എന്ന് വരെ മോണിക്ക ആരോപണം.

Similar Articles

Comments

Advertismentspot_img

Most Popular