‘അടിവസ്ത്രമെവിടെ? ചോദ്യത്തിന് അമൃത സുരേഷിന്റെ കിടിലന്‍ മറുപടി

പിന്നണി ഗായിക അമൃത സുരേഷ് ഫോട്ടോസിന് അശ്ലീല കമന്റ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ അമൃതയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ച അശ്ലീലസന്ദേശത്തിന് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
ഫാഷന്‍ ലോകത്തും സജീവമായ അമൃത കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോഷൂട്ടിനായി നടത്തിയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോഷൂട്ട് ചിത്രത്തിന്റെയും ഉപയോഗിച്ച കോസ്റ്റ്യൂമിന്റെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അമൃതയോട് ‘അടിവസ്ത്രമെവിടെ’ എന്ന് ഒരാള്‍ സ്വകാര്യ സന്ദേശത്തിലൂടെ ചോദിച്ചു.

അമൃത ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കു വച്ചു. ‘എനിക്ക് ഇന്നു ലഭിച്ച ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടാണിത്. ആര്‍ക്കെങ്കിലും ഈ മാന്യന്റെ ചോദ്യത്തിന് ഉത്തരം കൊടുക്കാമോ ? നാണക്കേട്’ എന്ന ക്യാപ്ഷനോടെയാണ് അമൃത സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. ഇതിനു താഴെ അമൃതയ്ക്ക് പിന്തുണയുമായി അനവധിയാളുകളാണ് എത്തുന്നത്. സന്ദേശമയച്ചയാളെ കണക്കിന് വിമര്‍ശിച്ചും അമൃതയെ പിന്തുണച്ചും അഭിപ്രായം രേഖപ്പെടുത്തിയവരില്‍ പലരും ഇത്തരത്തിലുള്ള ആളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം നടിയും ഗായികയുമായ മീരാനന്ദനും ഏതാണ്ട് സമാന അനുഭവം നേരിട്ടിരുന്നു.

ഗായികയായ അമൃത ഇപ്പോള്‍ ഫാഷന്‍ ലോകത്തും സജീവമാണ്. സ്റ്റേജ് ഷോകളിലും സിനിമാ പിന്നണി ഗാനരംഗത്തും സജീവമായ അമൃത പല മുന്‍നിര മാഗസിനുകളുടെയും കവര്‍ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.

SHARE