കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതി: വോട്ടെടുപ്പ് വേണമെന്ന് വി എസ്

ഹൈദരബാദ്: സിപിഐഎം പാര്‍ട്ടികോണ്‍ഗ്രസലെ കരട് രാഷ്ട്രീയ പ്രമേയത്തിലെ ഭേദഗതികള്‍ പിന്‍വലിക്കില്ലെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഭേദഗതി അംഗീകരിച്ചില്ലെങ്കില്‍ വോട്ടെടുപ്പ് വേണമെന്ന് ആവശ്യം. മതേതര ജനാധിപത്യ പാര്‍ട്ടികളുമായി യോജിക്കണമെന്നാണ് ഭേദഗതി. ബിജെപിയെ പരാജയപ്പെടുത്താന്‍ ഇത് വേണമെന്നും വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.
മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടികോണ്‍ഗ്രസ് തുടങ്ങിയപ്പോഴും ആവശ്യപ്പെട്ടിരുന്നു . വര്‍ഗീയതയെ തോല്‍പിക്കാന്‍ ഇത് ആവശ്യമാണെന്നും വി.എസ് വ്യക്തമാക്കിയിരുന്നു. ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ട് കൂടാം. കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്ക് മാറ്റം വന്നിട്ടുണ്ടെന്നും വി.എസ് പറഞ്ഞിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular