പ്രണയ തകര്‍ച്ചയ്ക്കു ശേഷം റണ്‍ബീറും ദീപികയും ഒന്നിച്ചു.. ചിത്രങ്ങള്‍ കാണാം…

പ്രണയ തകര്‍ച്ചയ്ക്കു ശേഷം രണ്‍ബീറും ദീപികയും ഒന്നിക്കുന്നു. ബോളിവുഡിലെ മികച്ച പ്രണയ ജോഡികളായിരുന്നു ദീപികയും രണ്‍ബീര്‍ കപൂറും. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ ചെറിയ പ്രശ്നങ്ങള്‍ വേര്‍പിരിയലിന് കാരണമായി. കത്രീന കെയ്ഫാണ് ഇരുവരുടെയും പ്രണയതകര്‍ച്ചയ്ക്ക് കാരണമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
റണ്‍ബീറുമായി പിരിഞ്ഞ ദീപിക ഇപ്പോള്‍ രണ്‍വീര്‍ സിങിന്റെ കാമുകിയാണ്. ഇരുവരുടെയും വിവാഹം ഈ വര്‍ഷം അവസാനം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കത്രീനയുമായുള്ള റണ്‍ബീറിന്റെ ബന്ധം തകര്‍ന്നു.
രണ്‍ബീറും ദീപികയും പൊതുവേദികളില്‍ എത്താറുണ്ടെങ്കിലും ഇരുവരും സംസാരിക്കാറില്ലായിരുന്നു. ഒട്ടുമിക്കപ്പോഴും അവാര്‍ഡ് ചടങ്ങുകളില്‍ രണ്‍വീര്‍ സിങിന്റെ അടുത്ത് തന്നെയായിരിക്കും ദീപികയുടെ സ്ഥാനം. അവാര്‍ഡ് വാങ്ങാനെത്തുന്ന ദീപികയെ ഇപ്പോള്‍ രണ്‍വീര്‍ സിങിന്റെ പേരു പറഞ്ഞാണ് അവതാരകര്‍ കളിയാക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയില്ലെങ്കിലും ബോളിവുഡില്‍ പരസ്യമാണ് ഈ വിഷയം.
എന്നാല്‍ ഇപ്പോഴത്തെ ചര്‍ച്ച അതല്ല, റണ്‍ബീറും ദീപികയും ഒന്നിച്ചുവെന്നതാണ് പുതിയ വാര്‍ത്ത. ഇരുവരും മനീഷ് മല്‍ഹോത്രയുടെ ‘മിജ്വാന്‍ ഫാഷന്‍ ഷോ’യില്‍ കൈപിടിച്ച് റാമ്പില്‍ ചുവടുവെച്ചു. നിറപുഞ്ചിരിയോടെയാണ് ദീപിക റണ്‍ബീറിന്റെ കൈപിടിച്ച് എത്തിയത്. വെളുത്ത ഫ്ളോറല്‍ ലെഹങ്കയാണ് നടി ധരിച്ചിരുന്നത്. കറുത്ത നിറത്തിലുള്ള ബന്ദ്ഗാലയാണ് റണ്‍ബീര്‍ ധരിച്ചിരുന്നത്.

SHARE