അല്ലു അര്‍ജ്ജുന്റെ നായികയായി അഭിനയിക്കാന്‍ എത്തിയ അനു ഇമ്മാനുവല്‍ ആവശ്യപ്പെട്ടത് കേട്ടു അല്ലു ഞെട്ടി

മലയാളി ആണെങ്കിലും അനു ഇമ്മാനുവല്‍ ശ്രദ്ധേയമാകുന്നത് അന്യഭാഷ ചിത്രങ്ങളിലാണ്. അവിടെ കൈ നിറയെ ചിത്രങ്ങളാണ് തരത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ അല്ലു അര്‍ജ്ജുന്റെ നായികയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാര്യം അല്ലു അര്‍ജ്ജുന്‍ തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. അതോടൊപ്പം അനു ഇ്മ്മാനുവലുമൊത്തുള്ള ചിത്രവും താരം ആരാധകര്‍ക്കായി പങ്കുവച്ചു.
ഷൂട്ടിങ് പൂര്‍ത്തിയായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ച അല്ലു അര്‍ജുന്‍ അനുവിനൊപ്പം ഉള്ള ഒരു ചിത്രം പങ്കു വച്ച് ഇങ്ങനെ പറഞ്ഞു.
”ഈ ചിത്രത്തില്‍ അഭിനയിക്കുന്ന അനു ഇമ്മാനുവല്‍ ആദ്യമായും അവസാനമായും എന്നോട് ആവശ്യപ്പെട്ട ഒരു കാര്യമിതാണ്. എന്റെ കൂടെ ഒരു സെല്‍ഫി എടുക്കണം എന്നത്. ഇതാ അനുവുമായുള്ള എന്റെ ആദ്യ സ്വകാര്യ ചിത്രം, ഷൂട്ടിങ്ങിന്റെ അവസാന ദിവസം എടുത്തത്.”, അല്ലു ട്വിറ്ററില്‍ കുറിച്ചു.
വംശി സംവിധാനം ചെയ്യുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ് ‘നാ പേര് സൂര്യ നാ ഇല്ലു ഇന്ത്യ’. ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചത് രാജീവ് രവിയാണ്. മെയ് 4 ന് ചിത്രം റിലീസ് ചെയ്യും.
‘അമര്‍ അക്ബര്‍ ആന്റണി’, ‘ശൈലജ റെഡ്ഡി അല്ലുടു’, ‘അജ്ഞാതവാസി’, ‘ഓക്‌സിജന്‍’ എന്നിവയാണ് അനു ഇമ്മാനുവലിന്റെ മറ്റു തെലുങ്ക് ചിത്രങ്ങള്‍.

SHARE