ആര്‍ച്ച് ബിഷപ്പ് എബ്രഹാം വിരുത്തുകുളങ്ങര കാലം ചെയ്തു

ന്യൂഡല്‍ഹി: നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പ് എബ്രഹാം വിരുത്തുകുളങ്ങര കാലം ചെയ്തു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹിയിലെ സിബിസിഐ ആസ്ഥാനത്ത് ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു. ഇന്ന് പുലര്‍ച്ചെ നാഗ്പൂരിലേക്ക് മടങ്ങാനിരിക്കവെയാണ് അന്ത്യം സംഭവിച്ചത്. കല്ലറ പുത്തന്‍പള്ളി ഇടവകാംഗവും വിരുതുകുളങ്ങര ലൂക്കോസ് – ത്രേസ്യാമ്മ ദമ്പതികളുടെ ഒന്‍പതു മക്കളില്‍ നാലാമനുമാണ് ഡോ. വിരുതുകുളങ്ങര. 1943 ജൂണ്‍ അഞ്ചിനായിരുന്നു ‘ചെറിയ ബിഷപ് ‘ എന്നറിയപ്പെടുന്ന ഡോ. വിരുതുകുളങ്ങരയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1960-ല്‍ വൈദിക വിദ്യാഭ്യാസം ആരംഭിച്ചു. 1969 ഒക്ടോബര്‍ 28നു മാര്‍ കുര്യാക്കോസ് കുന്നശേരിയില്‍നിന്നു വൈദികപട്ടം സ്വീകരിച്ച് കോട്ടയം കത്തീഡ്രല്‍ ദേവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. 1977 ജൂലൈ 13നു മെത്രാഭിഷേകം നടന്നു. 1998 ഏപ്രില്‍ 22 മുതല്‍ നാഗ്പൂര്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular