ഒരു സിനിമ കാണാന്‍ പോവാനാണ്… എന്റെ സങ്കടം ഞാനിങ്ങനെയെങ്കിലും മാറ്റണല്ലോ പ്ലീസ്! മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് വിളിക്കൂ.. തെറിവിളിക്കുന്നവരെ പരിഹസിച്ച് ദീപ നിശാന്ത്

തൃശൂര്‍: ഫോണിലും ഫേസ്ബുക്കിലും തെറിവിളി അഭിഷേകം നടത്തുന്നവര്‍ക്ക് മറുപടിയുമായി അധ്യാപിക ദീപ നിശാന്ത്. നിയമവ്യവസ്ഥയുള്ള നാടാണ് എന്ന സാമാന്യബോധം പോലുമില്ലാത്ത ശാഖോപജീവികളായ കുട്ടികളെയോര്‍ത്ത് സത്യത്തില്‍ സഹതാപമാണ് തോന്നുന്നത്. സ്വന്തം മുഖവും ഫോണ്‍ നമ്പറും വെച്ച് മെസേജയച്ചു കൂട്ടുകയാണ് പാവങ്ങള്‍ എന്നും ദീപാ നിശാന്ത് പറയുന്നു.

വിവിധ ഗ്രൂപ്പുകളിലേക്ക് തന്റെ നമ്പറും അഡ്രസും കൊടുത്ത് തെറി വിളിക്കാന്‍ ചിലര്‍ ആഹ്വാനം ചെയ്യുന്നുണ്ടെന്ന് അധ്യാപിക ദീപ നിശാന്ത് പറയുന്നു. ചില വിഡ്ഢികള്‍ അത് യഥേഷ്ടം നിര്‍വ്വഹിക്കുന്നുമുണ്ടെന്നും ദീപാ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സുഹൃത്തുക്കള്‍ ക്ഷമിക്കുക. നിങ്ങളുടെ കോളുകള്‍ എടുക്കാന്‍ നിവൃത്തിയില്ലാത്ത വിധം ഫോണ്‍ തിരക്കിലാണ് മെസേജയക്കുന്നവരും വിളിക്കുന്നവരും ഒരു മൂന്ന് മണിക്കൂര്‍ നേരത്തേക്ക് റെസ്റ്റ് തരണം.. ഒരു സിനിമ കാണാന്‍ പോവാനാണ്. എന്റെ സങ്കടം ഞാനിങ്ങനെയെങ്കിലും മാറ്റണല്ലോ പ്ലീസ്! മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് വിളിക്കൂ..എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കഠ്വ സംഭവത്തില്‍ ബി.ജെ.പിക്കെതിരെയും ആര്‍.എസ്.എസിനെതിരെയും നിലപാടെടുത്തതിന്റെ പേരില്‍ ദീപാനിശാന്തിന്റെ ഫോണ്‍ നമ്പറും അഡ്രസും ഉള്‍പ്പെടെ പരസ്യപ്പെടുത്തിക്കൊണ്ട് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസ് കഴിഞ്ഞദിവസം രംഗത്തെത്തിയത്.

ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എല്ലാ ‘സ്വാഭിമാന ഹിന്ദുക്കളും’ ഇവര്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ടി ജി മോഹന്‍ദാസ് രംഗത്തെത്തിയത്.

ഇതിന് പിന്നാലെ ടി.ജി മോഹന്‍ദാസിനെ പരിഹസിച്ച് ദീപാ നിശാന്ത് രംഗത്തെത്തുകയും ചെയ്തിരുന്നു. മാപ്പു ചോദിക്കുന്നെന്നും അദ്ദേഹത്തെപ്പോലൊരാള്‍ക്ക് എന്നോട് ക്ഷമിക്കാന്‍ കഴിയില്ലേ എന്നും ചോദിച്ച് പരിഹസിച്ചായിരുന്നു ദീപ ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചത്.

‘ഉള്ളില്‍ പേടിയുടെ തണുപ്പ് അരിച്ചരിച്ച് കയറുന്നുണ്ട്, ടൈപ്പ് ചെയ്യുമ്പോള്‍ കൈകള്‍ വിറയ്ക്കുന്നുണ്ട്, ഇതെഴുതി പൂര്‍ത്തീകരിക്കാനാകുമോ എന്നറിയില്ല’ എന്നു പറഞ്ഞുകൊണ്ടായിരുന്നു ദീപ പോസ്റ്റ് ആരംഭിച്ചത്.

ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

വിവിധ ഗ്രൂപ്പുകളിലേക്ക് എന്റെ നമ്പറും അഡ്രസും കൊടുത്ത് തെറി വിളിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട് ചിലര്‍. ചില വിഡ്ഢികള്‍ അത് യഥേഷ്ടം നിര്‍വ്വഹിക്കുന്നുമുണ്ട്.

നിയമവ്യവസ്ഥയുള്ള നാടാണ് എന്ന സാമാന്യബോധം പോലുമില്ലാത്ത ശാഖോപജീവികളായ കുട്ടികളെയോര്‍ത്ത് സത്യത്തില്‍ സഹതാപമാണ്.. സ്വന്തം മുഖവും ഫോണ്‍ നമ്പറും വെച്ച് മെസേജയച്ചു കൂട്ടുകയാണ് പാവങ്ങള്‍…

സുഹൃത്തുക്കള്‍ ക്ഷമിക്കുക. നിങ്ങളുടെ കോളുകള്‍ എടുക്കാന്‍ നിവൃത്തിയില്ലാത്ത വിധം ഫോണ്‍ തിരക്കിലാണ്..

മെസേജയക്കുന്നവരും വിളിക്കുന്നവരും ഒരു മൂന്ന് മണിക്കൂര്‍ നേരത്തേക്ക് റെസ്റ്റ് തരണം.. ഒരു സിനിമ കാണാന്‍ പോവാനാണ്…

എന്റെ സങ്കടം ഞാനിങ്ങനെയെങ്കിലും മാറ്റണല്ലോ

പ്ലീസ്! മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് വിളിക്കൂ..

ധ്വജപ്രണാമം!

Similar Articles

Comments

Advertismentspot_img

Most Popular