അങ്കിളില്‍ മമ്മൂട്ടിയ്ക്ക് നെഗറ്റീവ് റോളോ? ട്രെയിലര്‍ കാണാം

മമ്മൂട്ടിയെ നായകനാക്കി ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം അങ്കിളിന്റെ ട്രെയിലറെത്തി. സമൂഹത്തിന്റെ കപടസദാചാരബോധത്തെ തുറന്നുകാട്ടുന്ന ടീസര്‍ വൈറലായിരുന്നു. പുറത്തു വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തില്‍ മമ്മൂട്ടിക്ക്് നെഗറ്റീവ് റോളുണ്ട്. കൃഷ്ണകുമാര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര് ഊട്ടിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കു അയാള്‍ യാത്ര തിരിക്കുമ്പോള്‍ കൂടെ സുഹൃത്തിന്റെ മകളുമുണ്ട്.

ചിത്രത്തില്‍ രണ്ടു വേഷങ്ങള്‍ മമ്മൂട്ടിയ്ക്കുള്ളതായാണ് സൂചന അതിലൊന്നില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് താരം എത്തുന്നത്. നെഗറ്റീവ് വേഷമാണോ പോസി്റ്റീവാണോ എന്ന് ചിത്രം കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെയെന്നാണ് സംവിധായകന്റെ മറുപടി. ഒരു മിഡില്‍ ക്ലാസ് കുടുംബം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് അങ്കിളിന്റെ കഥാതന്തു.

അതേസമയം റിലീസിനു മുന്‍പ് തന്നെ ഒരു റെക്കോര്‍ഡ് നേട്ടം ഈ സിനിമ സ്വന്തമാക്കിയിരിക്കുകയാണ് സാറ്റലൈറ്റ് അവകാശം അടുത്തകാലത്തെ ഏറ്റവും മികച്ച തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. സൂര്യ ടിവിയാണ് ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങും ലാബ് വര്‍ക്കുകളും പൂര്‍ത്തിയായിക്കഴിഞ്ഞു.

SHARE