ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് കാലം ചെയ്തു

കൊച്ചി: മാര്‍ത്തോമ്മാസഭയുടെ സഫ്രഗന്‍ മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് (74) കാലം ചെയ്തു. പുലര്‍ച്ചെ 4.40 നാണ് കാലം ചെയ്തത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം. റാന്നി-നിലയ്ക്കല്‍ ഭദ്രാസനാധ്യക്ഷനാണ് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്. മികച്ച വാഗ്മിയായ മാര്‍ അത്തനാസിയോസ് 2015 ഒക്ടോബറിലാണ് സഫ്രഗന്‍ മെത്രാപ്പൊലീത്തയായി ഉയര്‍ത്തപ്പെട്ടത്.
തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ചിറയില്‍കണ്ടത്തില്‍ പരേതരായ സി.ഐ.ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനാണ് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ്. 1969 ജൂണ്‍ 14 ന് വൈദികനായി. 1989 ഡിസംബര്‍ 9 ന് ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാമെത്രാപ്പോലീത്ത മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തി.

മുംബൈ, ഡല്‍ഹി, കോട്ടയം, കൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷന്‍, മാര്‍ത്തോമ്മാ വൈദിക സെമിനാരി ഗവേണിങ് ബോര്‍ഡ് ചെയര്‍മാന്‍, നാഷണല്‍ മിഷനറി സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്

Similar Articles

Comments

Advertismentspot_img

Most Popular