ആനക്കാട്ടില്‍ ചാക്കോച്ചിയ്‌ക്കൊപ്പം അഭിനയിക്കാന്‍ നിങ്ങള്‍ക്കും അവസരം

ലേലം 2വില്‍ ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ് ഗോപി നതന്നെ എത്തും. മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നായ ലേലത്തിന് രണ്ടാം ഭാഗം ഒരുങ്ങന്നതായി നേരത്തെയും വാര്‍ത്ത ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന സുരേഷ് ഗോപിയെ പുറത്താക്കി എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിനിമാകരിയര്‍ അവസാനിച്ചുവെന്നും പ്രചരണം ഉണ്ടായിരുന്നു. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ സുരേഷ് ഗോപി വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നായകനായി എത്തുന്ന സിനിമ കൂടിയാകും ലേലം 2.
രണ്‍ജി പണിക്കര്‍ ആണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും. സംവിധാനം നിഥിന്‍ രണ്‍ജി പണിക്കര്‍. രണ്‍ജി പണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ രണ്‍ജി പണിക്കര്‍ തന്നെയാണ് സിനിമയുടെ നിര്‍മാണം. ചിത്രത്തിലേക്ക് താരങ്ങളെ തേടിയുള്ള കാസ്റ്റിങ് കോള്‍ വിളിച്ചിട്ടുണ്ട്്.

മമ്മൂട്ടി ചിത്രമായ കസബയ്ക്ക് ശേഷം നിഥിന്‍ രണ്‍ജിപണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലേലം 2. നിഥിന്റെ അച്ഛന്‍ രണ്‍ജിപണിക്കര്‍ തിരക്കഥ എഴുതി ജോഷി സംവിധാനം ചെയ്ത ലേലം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.

SHARE