വിക്രമിന്റെ വില്ലനായ വിനായകന്‍ ഗൗതം മേനോന്‍ ചിത്രത്തില്‍

വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരത്തില്‍ വില്ലനായി വിനായകന്‍. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും വിനായകനാണ് ചിത്രത്തില്‍ വില്ലാനായി എത്തുന്നത് എന്നാണ് ഫിലിം ട്രാക്കിംഗ് അക്കൗണ്ടുകളുടെ ട്വീറ്റ്.
തമിഴ് സിനിമ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ വലിയ റിലീസുകളില്‍ ഒന്നാണിത്. നേരത്തെ പൃഥ്വിരാജ് ചെയ്യുമെന്ന് പറഞ്ഞു കേട്ട വില്ലന്‍ റോളാണ് ഇപ്പോള്‍ വിനായകനില്‍ എത്തിയിരിക്കുന്നത്. തമിഴില്‍ വിശാലിന്റെ തമിര്സ ധനുഷിന്റെ മാരിയന്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിനായകന്‍ അഭിനയിച്ചിട്ടുണ്ട്.

മെയിന്‍ വില്ലന്റെ പെര്‍ഫോമന്‍സില്‍ വിക്രം ഏറെ ആകൃഷ്ടനായിരുന്നുവെന്നും അതിനാല്‍ അയാളുടെ ഐഡന്റിറ്റി പുറത്തുവിടാതിരുന്നാല്‍ നന്നായിരിക്കുമെന്ന് നേരത്തെ വിക്രം പറഞ്ഞിരുന്നതായി ഗൗതം മേനോന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്ന് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. അതിലൊന്നാണ് പൃഥ്വിരാജിന്റെ പേര്. ഈ വര്‍ഷം റിലീസ് ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ സംഗീതം ഹാരിസ് ജയരാജാണ്.

SHARE