ക്രേസി ക്രേസി ഫീലിങ് കീര്‍ത്തി സുരേഷിന്റെ ഡാന്‍സ് വൈറലാകുന്നു

തെന്നിന്ത്യയില്‍ തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് മലയാളിയായ കീര്‍ത്തി സുരേഷ്. തമിഴില്‍ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. വിക്രമിന്റെ സാമി-2 മഹാനടി, വിശാലിന്റെ സണ്ടക്കോഴി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചുവരുകയാണ് താരം.
അവാര്‍ഡ് ദാന ചടങ്ങുകളിലും നിറസാന്നിധ്യമാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തിയുടെ ഒരു വീഡിയോ ആണ്‌സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഷൂട്ടിങിനിടയ്ക്ക് ക്രേസി ക്രേസി ഫീലിങ് എന്നൊരു പാട്ടിന് നൃത്തം ചെയ്തിരിക്കുകയാണ് താരം. നടിക്കൊപ്പം ചിലര്‍ കളിക്കുന്നതും വീഡിയോയില്‍ കാണാം. പുതിയ സിനിമയിലെ ഡാന്‍സ് രംഗത്തിന്റെ ചിത്രീകരണമാണോ എന്നത് വ്യക്തമല്ല. എങ്കിലും നടിയുടെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

SHARE