മോഹന്‍ലാലിന്റെ വിജയം ആഘോഷിച്ച് മഞ്ജു വാര്യര്‍

വിഷുവിന് തിയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് മോഹന്‍ലാല്‍. മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിദ് യഹിയ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദിലീപിന്റെ കമ്മാരസംഭവവും മഞ്ജുവിന്റെ മോഹന്‍ലാലും ഒരുമിച്ചാണ് തിയേറ്ററുകളില്‍ എത്തിയത്. കമ്മാരത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിലെ മഞ്ജുവിന്റെ പ്രകടനത്തെ പുകഴ്ത്തി നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ചിത്രത്തിന്റെ വിജയം ആരാധകര്‍ക്കൊപ്പം മഞ്ജു വാര്യര്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. കൂടെ സംവിധായകനും ഉണ്ടായിരുന്നു. ആരാധകരോടൊപ്പം സംവദിക്കാനും ഫോട്ടോയെടുക്കാനും താരം മറന്നില്ല. സിനിമ ഹിറ്റാക്കിയതിന് മഞ്ജു എല്ലാവരോടും നന്ദി പറഞ്ഞു.

SHARE