സല്‍മാന്‍ ഖാന്‍ ചിത്രം ഭാരത് ചിത്രീകരണം ആരംഭിച്ചു

സല്‍മാന്‍ ഖാനെ നായകനാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാരത്. അതുല്‍ അഗ്‌നിഹോത്രിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഭാരതിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള ആദ്യം ചിത്രം നിര്‍മ്മാതാവും സംവിധായകനും ട്വിറ്ററിലൂടെ പുറത്തുവിട്ടു.
‘ഭാരത് ആരംഭിക്കുന്നു. ഒരു മനുഷ്യന്റെയും ജനതയുടെയും ഒരുമിച്ചുള്ള യാത്ര”, ചിത്രം പുറത്തുവിട്ടുകൊണ്ട് സംവിധായകന്‍ കുറിച്ചു.
അടുത്തിടെ ഇറങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രങ്ങളെല്ലാം ഈദ് റിലീസുകള്‍ ആയിരുന്നു. ഭാരതും 2019ല്‍ ഈദ് റിലീസായി എത്തുമെന്നാണ് കണക്കുക്കൂട്ടല്‍. 1947ലെ ഇന്ത്യയുടെ ചരിത്രപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഭാരത്. രാജ്യത്തിന്റെ വിഭജകാലത്ത് നടന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. വിഭജനം മുതലുള്ള 70 വര്‍ഷത്തെ കാലയളവിലുള്ള സംഭവങ്ങളും ചിത്രം പ്രതിപാദിക്കും.

സല്‍മാനും സഫറും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഭാരത്. സുല്‍ത്താന്‍, ടൈഗര്‍ സിന്ദാ ഹെ എന്നീ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളായിരുന്നു ഇവരുടെ കൂട്ടുകെട്ടില്‍ ഇതിന് മുമ്പ് എത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular