എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസ് ഒതുക്കാന്‍ പ്രധാന ആസൂത്രകന്‍ ചിലവാക്കിയത് ലക്ഷങ്ങള്‍

ശ്രീനഗര്‍: കഠുവയില്‍ എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസ് ഒതുക്കാന്‍ പ്രധാന ആസൂത്രകന്‍ ചിലവാക്കിയത് ലക്ഷങ്ങള്‍. സംഭവത്തിനു ശേഷം സഞ്ജി റാം തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ചത് 10 ലക്ഷം രൂപയെന്ന് കണ്ടെത്തിയിരിക്കുന്നത്.

കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിച്ച പ്രാദേശിക പോലീസുദ്യോഗസ്ഥര്‍ക്കാണ് പിന്‍വലിച്ച തുകയുടെ ഒരു ഭാഗം നല്‍കിയത്. കേസ് ഒതുക്കിത്തീര്‍ക്കുന്നതിന് ഹിരാനഗറിലെ എസ്.ഐ, കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നതിന് മുന്‍പുള്ള അന്വേഷണ ഉദ്യോഗസ്ഥന്‍ ആനന്ദ് ദത്ത എന്നിവര്‍ക്ക് നാലു മുതല്‍ അഞ്ചു ലക്ഷം രൂപവരെ നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നുമാണ് വെളിപ്പെടുത്തല്‍. പണം ലഭിക്കുന്നതിനു മുന്‍പ് എസ്.ഐ. തെളിവു നശിപ്പിക്കാന്‍ ശ്രമിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുന്നതിനുവേണ്ടി തെറ്റായ തെളിവുകള്‍ ഉണ്ടാക്കുകയും ചെയ്തു.

തന്റെ സഹോദരി ത്രിപ്ത ദേവിയെ ഉപയോഗിച്ച് ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജിന് ഒന്നരലക്ഷം രൂപയും സഞ്ജി കൈമാറി. സഞ്ജി തന്റെ കൈയിലുണ്ടായിരുന്ന വലിയൊരു തുക ഒളിപ്പിച്ചുവെച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

Similar Articles

Comments

Advertismentspot_img

Most Popular