ഇടപാടുകാര്‍ക്ക് വന്‍ തിരിച്ചടി!!! എസ്.ബി.ഐ എ.ടി.എം ഇനി രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രം

തിരുവനന്തപുരം: ഇടപാടുകാരെ ആശങ്കയിലാഴ്ത്തി 24 മണിക്കൂര്‍ സേവനം നിര്‍ത്താനൊരുങ്ങി എസ്.ബി.ഐ എ.ടി.എം. എസ്ബിഐ എടിഎമ്മുകള്‍ രാത്രി കാലങ്ങളില്‍ അടച്ചിടാനാണ് തീരുമാനം. രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രമെ ഇനി എസ്.ബി.ഐ എടിഎം പ്രവര്‍ത്തിക്കൂ.

അടച്ചിടുവാനുള്ള നടപടികള്‍ ആരംഭിച്ചു. രാവിലെ ആറു മണി മുതല്‍ 10 മണി വരെ മാത്രമേ എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുകയുള്ളുവെന്ന ബോര്‍ഡുകള്‍ പലയിടത്തും അധികൃതര്‍ സ്ഥാപിക്കാന്‍ തുടങ്ങി.

എടിഎം ഉപയോഗിക്കുന്നവരുടെ എണ്ണം തീരെ കുറവുള്ള സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അതേസമയം മറ്റു ബാങ്കുകളുടെ എടിഎമ്മുകള്‍ കുറവുള്ള പ്രദേശങ്ങളില്‍ ഈ തീരുമാനം ഇടപാടുകാര്‍ക്ക് തിരിച്ചടിയാകും.

Similar Articles

Comments

Advertismentspot_img

Most Popular