കുഞ്ഞിന് കുറിച്ച് ചിന്തിച്ച് തുടങ്ങി!!! തീയതിയും തീരുമാനിച്ചു, ആ തീയതി തന്നെ നടക്കുമെന്ന ഉറപ്പിലാണ് നാഗചൈതന്യ

ഏറെ നാളത്തെ പ്രണയത്തിന് സമന്തയും നാഗചൈതന്യയും വിവാഹിതരായത്. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ എല്ലാവരും വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുവരുടേയും വിവാഹം അതിഗംഭീരമായാണ് സോഷ്യല്‍മീഡിയ ആഘോഷിക്കുകയും ചെയ്തു.

വിവാഹ ശേഷം നടിമാര്‍ സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നത് പതിവാണ്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതോടെ സമന്ത ഷൂട്ടിഗിന് പോകുകയായിരുന്നു. നാഗചൈതന്യയും പുതിയ ചിത്രത്തിന്റെ തിരക്കിലായി. സമന്തയ്ക്ക് ഇഷ്ടമാണെങ്കില്‍ തുടര്‍ന്ന് അഭിനയിക്കട്ടെ എന്ന നിലപാടായിരുന്നു വിവാഹത്തിന് മുന്‍പ് നാഗചൈതന്യ എടുത്തത്. അത് അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുകയും ചെയ്തു.

പിന്നീട് നിരവധി ചിത്രങ്ങളില്‍ സമന്ത അഭിനയിച്ചു. സൂപ്പര്‍ഹിറ്റായി മുന്നേറുന്ന രാംചരണിന്റെ രംഗസ്ഥലത്തില്‍ സാമന്തയായിരിന്നു നായിക. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ സംസാരിക്കുന്നതിനിടയ്ക്ക് സിനിമയില്‍ നിന്ന് താന്‍ എപ്പോള്‍ വിരമിക്കുമെന്നും നടി വെളിപ്പെടുത്തി.

സമന്തയുടെ വാക്കുകള്‍:

ഞാന്‍ ആഗ്രഹിക്കുന്നത് ലഭിക്കാതാകുമ്പോള്‍ സിനിമയില്‍ നിന്ന് വിരമിക്കും. കുഞ്ഞിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. എപ്പോള്‍ വേണമെന്നുള്ളതിന് ഒരു തീയതി തീരുമാനിച്ചിട്ടുണ്ട്. ആ തീയതിയില്‍ തന്നെ നടക്കണമെന്നില്ല. പക്ഷേ നാഗചൈതന്യയ്ക്ക് ഉറപ്പാണ്,ആ തീയതിയില്‍ തന്നെ നടക്കുമെന്ന്.

തീയതി ഞാന്‍ പുറത്തുവിടുന്നില്ല. പിന്നെ എല്ലാവരും നാഗചൈതന്യയുടെ പിറകിലാകും. കുഞ്ഞ് ജനിച്ചാല്‍ എന്റെ കുറച്ചു വര്‍ഷങ്ങള്‍ കുഞ്ഞിനോടൊപ്പം ആയിരിക്കും.

Similar Articles

Comments

Advertisment

Most Popular

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ...

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം'ജൂൺ 16 ന് തീയറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്,...