കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടി ഉണ്ടാകും; കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ ആരായാലും സര്‍ക്കാര്‍ സംരക്ഷിക്കില്ല. കസ്റ്റഡി മരണങ്ങളുടെ പേരില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട. ഉന്നതതല അന്വേഷണമാണ് നടക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ നിലപാട് തള്ളി മകന്‍ ശരത് രംഗത്തെത്തിയിരുന്നു. പരമേശ്വരന്‍ ശ്രീജിത്തിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് മകന്‍ പറഞ്ഞു. മൊഴി നല്‍കിയെന്ന് പരമേശ്വരന്‍ മാറ്റിപ്പറഞ്ഞത് പാര്‍ട്ടി സമ്മര്‍ദ്ദം മൂലമാണെന്നും സിപിഐഎം ഏരിയാ കമ്മറ്റി അംഗത്തിന്റെ വീട്ടില്‍ വെച്ച് സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് വെളിപ്പെടുത്തല്‍.

പാര്‍ട്ടിയും സര്‍ക്കാരും ഏറെ പ്രതിരോധത്തിലായ കസ്റ്റഡി മരണത്തില്‍ വ്യാജ തെളിവുണ്ടാക്കാന്‍ പാര്‍ട്ടി നേതൃത്വം ഇടപെട്ട തെളിവുകളാണ് ഇതോടെ വെളിച്ചത്ത് വന്നത്.

Similar Articles

Comments

Advertismentspot_img

Most Popular