ജനതാ ഗാരേജ് സംവിധാകനും പ്രമുഖ നടനുമായും നടത്തിയ അശ്ലീല ചാറ്റ് പുറത്ത് വിട്ട് നടി ശ്രീറെഡ്ഡി

ഫിദ സംവിധായകന്‍ ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ ആര്യ, നാനി തുടങ്ങിയവര്‍ക്ക് പിന്നാലെ തെലുങ്ക് സിനിമയിലെ പ്രമുഖരുടെ അശ്ലീല ചാറ്റുകള്‍ പുറത്തുവിട്ട് നടി ശ്രീറെഡ്ഡി. സൂപ്പര്‍താരങ്ങള്‍ക്ക് പിന്നാലെ ജനതാഗാരേജ് സംവിധായകന്‍ കൊരട്ടാല ശിവയുമായും വിവ ഹര്‍ഷയുമായും നടത്തിയ വാട്സ്ആപ്പ് സന്ദേശങ്ങളാണ് നടി സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ പ്രമുഖരുടെ പേര് ഉള്‍പ്പെടുത്തി നടി തന്നെ ചാറ്റ് മനപ്പൂര്‍വം ഉണ്ടാക്കിയതാണെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കൂടാതെ ചാറ്റില്‍ ശ്രീറെഡ്ഡിയുടെ സന്ദേശങ്ങള്‍ മറുഭാഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണെന്നും സോഷ്യല്‍മീഡിയ പറയുന്നു.

കാസ്റ്റിംങ് കൗച്ച് വിവാദത്തെക്കുറിച്ച് തുറന്ന് പറഞ്ഞാണ് ശ്രീ റെഡ്ഡി വാര്‍ത്തകളിലിടം പിടിയ്ക്കുന്നത്. പിന്നീട് ഹൈദരാബാദിലെ ഫിലിം ചേമ്പറിന് മുന്‍പില്‍ അര്‍ധനഗ്‌നനായി പ്രതിഷേധം നടത്തിയാണ് ശ്രീ മാധ്യമ ശ്രദ്ധ നേടുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സിനിമയില്‍ നടിക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് മാ. എന്ത് സംഭവിച്ചാലും താന്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് ശ്രീ.

Similar Articles

Comments

Advertismentspot_img

Most Popular