തൊലിയുടെ നിറം കുറഞ്ഞുപോയത് കൊണ്ട് ഹോളിവുഡ് സിനിമയില്‍ നിന്ന് ഒഴിവാക്കി!!! ആ സംഭവം തന്നെ തര്‍ത്തു കളഞ്ഞെന്ന് നടി

ബോളിവുഡിലെ തിരക്കുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ക്വാണ്ടിക്കോ എന്ന അമേരിക്കന്‍ സിരീസില്‍ പ്രധാന കഥാപാത്രത്തിലൂടെ ഹോളിവുഡിലേക്കും പിന്നീട് താരം ചേക്കേറി. എന്നാല്‍ ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയത് നിറത്തിന്റെ പേരിലാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

കഴിഞ്ഞ വര്‍ഷമാണ് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഞാന്‍ പോയത്. അപ്പോള്‍ സ്റ്റുഡിയോയില്‍ നിന്ന് പുറത്തുവന്ന ഒരു വ്യക്തി തന്റെ മാനേജരോട് പ്രിയങ്കയുടെ ശരീരത്തിന് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു. എന്താണ് അയാള്‍ ഉദ്ദേശിച്ചതെന്ന് എനിക്ക് അന്ന് മനസ്സിലായില്ല. വീണ്ടും ഞാന്‍ അയാളോട് ചോദിച്ചു. എന്താണ് എന്റെ ശരീരത്തിന്റെ കുഴപ്പമെന്ന്. അപ്പോഴാണ് തന്റെ ശരീരം തവിട്ട് നിറമാണെന്നും ഈ നിറമാണ് ഷൂട്ട് ചെയ്യാനുള്ള പ്രശ്നമെന്നും ആ ഏജന്റ് പറഞ്ഞു. താനാകെ തകര്‍ന്നുപോയി. പ്രിയങ്ക പറഞ്ഞു.

ആഗോള പ്രശസ്തിയൊന്നും ചൂഷണങ്ങളില്‍ നിന്ന് എന്നെ രക്ഷിച്ചിട്ടില്ല. ഹോളിവുഡിലായാലും ബോളിവുഡിലായാലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും രണ്ടു വേതനമാണ് ഇപ്പോഴും നല്‍കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ...

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം'ജൂൺ 16 ന് തീയറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്,...