റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയെന്ന് അലിഭായി,ഞെട്ടിത്തരിച്ച് പോലീസ്

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അലിഭായി കുറ്റം സമ്മതിച്ചു. ഇന്ന് രാവിലെയാണ് അലിഭായി എന്ന സാലിഹ് ബിന്‍ ജലാലിനെ വിമാനത്താവളത്തില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രാജേഷിനെ കൊന്ന ശേഷം ആയുധം കൊല്ലത്ത് ഉപേക്ഷിച്ചെന്നും അലിഭായി പോലീസിനോട് വെളിപ്പെടുത്തി.

ഖത്തര്‍ വ്യവസായി അബ്ദുള്‍ സത്താറാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് അലിഭായി പറഞ്ഞു. തനിക്ക് ജോലി നല്‍കിയതും നാട്ടിലെത്താന്‍ പണം നല്‍കിയതും സത്താറാണ്. സുഹൃത്ത് അപ്പുണ്ണിയാണ് കൃത്യത്തിന് സഹായം ചെയ്തത്. രാജേഷിന്റെ സുഹൃത്തിന്റെ മുന്‍ ഭര്‍ത്താവാണ് സത്താര്‍. രാജേഷ് കാരണം സത്താറിന്റെ കുടുംബം തകര്‍ത്തത്തിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലിഭായിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അലിഭായിയെ ഖത്തറില്‍ നിന്ന് മടങ്ങിവരുന്നതിനിടെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ഇന്ന് ഖത്തറില്‍ നിന്ന് എത്തുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എല്ലാ വിമാനത്താവളങ്ങളിലും പോലീസ് കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നു. കൊലപതകത്തിന് ശേഷം അലിഭായ് കാഠ്മണ്ഡു വഴി ഖത്തറിലേക്ക് രക്ഷപെട്ടിരുന്നു. കീഴടങ്ങാന്‍ തയ്യാറാണെന്ന് അലിഭായ് അറിയിച്ചെങ്കിലും പോലീസ് അതിന് മുന്‍പ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല നടത്താന്‍ വേണ്ടി കേരളത്തിലെത്തിയ അലിഭായ് അതിന് ശേഷം ബെംഗലൂരു വഴി കാഠ്മണ്ഡുവില എത്തുകയായിരുന്നെന്നും പോലീസ് കണ്ടെത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular