ഉണ്ണി മുകുന്ദന്‍ വീണ്ടും പാടി…..ചാണക്യതന്ത്രത്തിലെ വീഡിയോ സോങ് കാണാം..

അച്ചായന്‍സിന് ശേഷം ഉണ്ണി മുകുന്ദന്‍ വീണ്ടും പാടുന്ന ചാണക്യതന്ത്രത്തിലെ അനുരാഗ സംഗീതം എന്ന പാട്ടിന്റെ വീഡിയോ സോങ് റിലീസായി. ആടുപുലിയാട്ടം,അച്ചായന്‍സ് എന്ന സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയുന്ന ചാണക്യതന്ത്രത്തിന്റെ സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍ ആണ്. ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് കൈതപ്രം.

തികച്ചും റൊമാന്റിക് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഉണ്ണിയെ കൂടാതെ അനൂപ് മേനോന്‍, ശിവദ, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ഇതില്‍ പ്രധാന വേഷത്തിലെത്തുന്നു. അര്‍ജുന്‍ റാം മോഹന്‍ എന്ന ക്രിമിനോളജിസ്റ്റായാണ് ഉണ്ണി ചിത്രത്തില്‍ എത്തുന്നത്. ഇതുകൂടാതെ ഉണ്ണിയുടെ നാലു ഗെറ്റപ്പ് ചെയ്ഞ്ചുകള്‍ സിനിമയുടെ പ്രത്യേകതയാണ്. അതില്‍ തന്നെ ഒരു പെണ്‍വേഷവും ഉണ്ണി ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിനോടകം തന്നെ ഉണ്ണിയുടെ പെണ്‍വേഷവും ഫീമെയില്‍ മേക്കിംഗ് വീഡിയോയും മേക്കിംഗ് വീഡിയോയും യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയകളിലും തരംഗമായി കഴിഞ്ഞു.

മിറക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ നിര്‍മിക്കുന്ന ചിത്രം ഉള്ളാട്ടില്‍ വിഷല്‍ മീഡിയാസ് ആണ് വിതരണത്തിന് എത്തിക്കുന്നത്. ആടുപുലിയാട്ട’ത്തിന്റെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ് തന്നെയാണ് ചാണക്യതന്ത്രത്തിനും തിരക്കഥ എഴുതിയിരിക്കുന്നത്.സായ്കുമാര്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, അരുണ്‍ ,നിയാസ് , ശരണ്യ ആനന്ദ്, റോഷ്ന, എയ്ഡ പാറയ്ക്കല്‍, ബിജു പാപ്പന്‍, കലാഭവന്‍ റഹ്മാന്‍,ബാലാജി, പത്മനാഭന്‍ തലശ്ശേരി , റ്റോഷ്, ഷഫീഖ്, ബേബി ജാനകി, ബേബി അലീഷ നസ്രിന്‍, ബേബി അമീഷ നസ്രിന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

സുനിത സുനില്‍

Similar Articles

Comments

Advertismentspot_img

Most Popular