സല്‍മാന്‍ ഖാനെ ശിക്ഷിച്ചത് മുസ്ലീമായതിനാല്‍!!! വിവാദ പരാമര്‍ശവുമായി പാക് വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: കൃഷ്ണമൃഗത്തെ വേട്ടയാടിയ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ അഞ്ചു വര്‍ഷത്തേക്ക് ശിക്ഷിച്ച കോടതി വിധിക്കെതിരെ വിവാദ പരമാര്‍ശവുമായി പാകിസ്താന്‍ മന്ത്രി രംഗത്ത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ് അബ്ബാസാണ് വിവാദപരമാര്‍ശവുമായി രംഗത്ത് വന്നിരിക്കുന്നത്.

സല്‍മാന്‍ ഖാന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ മതത്തില്‍പ്പെട്ട വ്യക്തിയായിരുന്നു കോടതി അനുകൂല നിലപാട് സ്വീകരിച്ചിനെ. കോടതി സല്‍മാനെ ശിക്ഷിക്കാന്‍ കാരണം അയാള്‍ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടതു കൊണ്ടാണ്. ജിയോ ന്യൂസിലെ കാപ്പിറ്റല്‍ ടോക്ക് എന്ന പരിപാടിലായിരുന്നു അബ്ബാസിന്റെ വിവാദ പരമാര്‍ശം.

കൃഷ്ണമൃഗത്തെ വേട്ടയാടിയതിനു കോടതി ശിക്ഷിച്ച നടന്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ജോധ്പുര്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. രാജാസ്ഥാനിലെ ജോധ്പൂര്‍ കോടതിയാണ് സല്‍മാനെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസില്‍ ബാക്കിയുള്ളവരെ കോടതി വെറുതെവിട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular