ഇങ്ങനെ കണ്ടാല്‍ ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപ്പെട്ടാല്‍ മതി, നടി നിലപട് വ്യക്തമാക്കി

പരമാവധി വണ്ണം കുറച്ച് സീറോ സൈസിലാവാനാണ് എല്ലാ സിനിമാ നടിമാരും ശ്രമിക്കുക. വണ്ണം കൂടിയാല്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടായി പോകുമോ എന്ന് പേടിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഈ കാര്യത്തില്‍ നിത്യാ മേനോന്‍ തികച്ചും വ്യത്യസ്തയാണ്. തടിച്ചിയായി ഇരിക്കാനാണ് തനിക്ക് ഇഷ്ടമെന്നാണ് താരം പറഞ്ഞത്.

തടി കുറച്ചുള്ള ഒരു സ്നേഹവും തനിക്ക് വേണ്ടെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞു. തടി കൂടിയെന്നോര്‍ത്ത് ഒരിക്കലും വിഷമിച്ചിട്ടില്ല. ഈ തടി ഞാന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് സ്വീകരിച്ചത്. അത് നന്നായി ആസ്വദിക്കുകയും ചെയ്യുന്നുണ്ടെന്നാണ് നിത്യ മേനോന്റെ വാക്കുകള്‍. സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്താല്‍ ജിമ്മില്‍ പോയും ഭക്ഷണം നിയന്ത്രിച്ചും വണ്ണം കുറക്കാനാവുമെന്ന് നിത്യയ്ക്ക് അറിയാം. എന്നാല്‍ അങ്ങനെയൊന്നും വണ്ണം കുറക്കാന്‍ നിത്യ ഉദ്ദേശിക്കുന്നില്ല. താനെങ്ങനെയാണോ അതുപോലെ തന്നെയിരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് നിത്യ പറയുന്നത്.

എന്നാല്‍ സിനിമ ആവശ്യപ്പെടുകയാണെങ്കില്‍ തടി കുറയ്ക്കാന്‍ താരം തയാറാണ്. മികച്ചൊരു തിരക്കഥയില്‍ വണ്ണം കുറഞ്ഞ നിത്യയെ ആവശ്യമായി വന്നാല്‍ അപ്പോള്‍ നോക്കാമെന്ന് നിത്യ പറഞ്ഞു.

SHARE