തൂത്തുക്കുടി സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖാപിച്ച് കമല്‍ ഹാസനും രജനി കാന്തും

ചെന്നൈ: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പുസംസ്‌കരണ യൂണിറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ടുള്ള സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖാപിച്ച് സ്‌റ്റൈല്‍ മന്നന്‍ രജനി കാന്ത്. പ്രദേശവാസികള്‍ 47 ദിവസമായി നടത്തിവരുന്ന സമരത്തെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് രജനി കാന്ത് ട്വിറ്ററില്‍ പറഞ്ഞു. പ്ലാന്റിനു ആരാണ് അനുമതി നല്‍കിയതെന്നും ഒരു നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും രജനി കാന്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം സമരസ്ഥലത്ത് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസനും എത്തിയിരുന്നു. മറ്റൊരു ഭോപ്പാല്‍ ആവര്‍ത്തിക്കാതിരിക്കണമെന്നും പ്ലാന്റ് അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്ലാന്റിനെതിരെ ഒരു വിഭാഗം ഗ്രാമീണര്‍ നിരാഹാരസമരത്തിലാണ്. പ്രദേശത്തുള്ള ഐടിഐയിലെയും വിവിധ കോളജുകളിലെയും വിദ്യാര്‍ഥികള്‍ ക്ലാസ് ബഹിഷ്‌കരിച്ചാണ് പ്രക്ഷോഭത്തില്‍ അണിനിരക്കുന്നത്. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. തൂത്തുക്കുടിയിലെ കുമാര റെഡ്ഡിയാര്‍പുരത്താണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരേ കാലങ്ങളായി പ്രദേശവാസികള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കമ്പനിയുടെ പുതിയ യൂണിറ്റുകളുടെ നിര്‍മാണം സമീപത്തുതന്നെ ആരംഭിച്ചത്. ഇതോടെയാണ് വീണ്ടും സമരം ശക്തമായത്.

Similar Articles

Comments

Advertismentspot_img

Most Popular