യുവാവിന്റെ മരണം; കൊന്നത് തന്റെ ഭര്‍ത്താവെന്ന വെളിപ്പെടുത്തലുമായി യുവതി

പത്തനംതിട്ട: കഴിഞ്ഞ വര്‍ഷം തിരുവോണ ദിവസം കുളത്തില്‍ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പത്തനംതിട്ട അത്തിക്കയം സ്വദേശി സിന്‍ജോമോന്‍ കൊല്ലപ്പെട്ടതാണെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്ത്.
തന്റെ ഭര്‍ത്താവായ ജോബിയാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് റാന്നി സ്വദേശിയായ ശ്രീനിയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് എത്രമാത്രം വിശ്വസനീയമാണെന്ന് പോലീസ് സ്ഥീരീകരിച്ചിട്ടില്ല. ഭര്‍ത്താവ് ജോബി സിന്‍ജോമോന്‍ മരിച്ച ദിവസം ചോരപുരണ്ട വസ്ത്രങ്ങളും പണവുമായി വീട്ടിലെത്തി. ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. അതിനടുത്ത ദിവസങ്ങളില്‍ ചിലര്‍ പണത്തിന്റെ ഷെയര്‍ ചോദിച്ച് എത്തിയിരുന്നതായും യുവതി പറയുന്നു.
കഴിഞ്ഞ തിരുവോണത്തലേന്ന് കാണാതായ സിന്‍ ജോമോനെ പിറ്റേന്ന് വീടിന് സമീപമുള്ള ജലനിരപ്പ് താഴ്ന്ന കുളത്തില്‍ മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടക്കത്തിലെ വെള്ളത്തില്‍ വീണുള്ള അപകട മരണമെന്നാണ് പൊലീസ് അവകാശപ്പട്ടത്. എന്നാല്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് വീട്ടുകാരും നാട്ടുകാരും രംഗത്തെത്തി.

Similar Articles

Comments

Advertismentspot_img

Most Popular