ശബരിമലയില്‍ ഉത്സവാഘോഷത്തിനിടെ ആനയിടഞ്ഞു

പത്തനംതിട്ട: ശബരിമലയില്‍ ഉത്സവാഘോഷത്തിനിടെ ആനയിടഞ്ഞു. പന്മന ശരവണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഭയന്നോടിയ അഞ്ച് ഭക്തര്‍ക്ക് പരിക്കേറ്റു. ആറാട്ട് എഴുന്നള്ളിപ്പിനിടെയാണ് ആനയിടഞ്ഞത്. വന്‍ ഭക്തജനത്തിരക്കായിരുന്നു രാവിലെ മുതല്‍ അനുഭവപ്പെട്ടത്. അപ്പാച്ചിമേടിന് സമീപമെത്തിയപ്പോള്‍ ശരവണന്‍ എന്ന ആന ഇടയുകയായിരുന്നു. തിടമ്പേറ്റിയ പൂജാരി ഉള്‍പ്പടെയുള്ളവര്‍ ആനപ്പുറത്ത് നിന്ന് താഴെവീണു. പൂജാരിക്കും ചിതറിയോടിയവരില്‍ ചിലര്‍ക്കും ആനപാപ്പാനും പരിക്കേറ്റു. ഇവരെ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചുനേരത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആനയെ തളച്ചതായാണ് വിവരം.

SHARE