രാജ്യത്തിന്റെ നിയമങ്ങള്‍വച്ച് സഭാ നിയമത്തില്‍ ഇടപെടരുത്; കോടതി വിധി കൊണ്ട് സഭയെ നിയന്ത്രിക്കാനാവുമെന്ന് കരുതേണ്ട : കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

ആലപ്പുഴ: രാജ്യത്തിന്റെ നിയമങ്ങള്‍വെച്ച് കാനോന്‍ നിയമത്തില്‍ ഇടപെടരുതെന്ന് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോടതി വിധിയെ കൊണ്ട് സഭയെ നിയന്ത്രിക്കാനാവും എന്ന് കരുതുന്നവര്‍ സഭയിലുണ്ടെന്നും മാര്‍ ആലഞ്ചേരി ചൂണ്ടിക്കാട്ടി. ആലപ്പുഴ കോക്കമംഗലം സെന്റ് തോമസ് ദേവാലയത്തില്‍ ദുഃഖവെള്ളി പ്രാര്‍ഥനക്കിടെയായിരുന്നു മാര്‍ ആലഞ്ചേരിയുടെ പരാമര്‍ശം.
രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കേണ്ടത് പൗരന്റെ കടമാണ്. എന്നാല്‍ ദൈവത്തിന്റെ നിയമങ്ങള്‍ക്കാണ് പ്രാമുഖ്യം കൊടുക്കേണ്ടത്. രാജ്യത്തിന്റെ നിയമങ്ങള്‍ വെച്ച് സഭാ നിയമങ്ങള്‍ ചോദ്യം ചെയ്യരുത്. നീതിമാനാണ് കുരിശില്‍ കിടക്കുന്നതെന്നും ആലഞ്ചേരി പറഞ്ഞു.
കോടതിവിധികളെ കൊണ്ട് സഭയെ നിയന്ത്രിക്കാമെന്ന് കരുതുന്നവര്‍ സഭയില്‍ ഉണ്ട്. എങ്ങനെയെങ്കിലും തനിക്ക് വലിയവനാകണം എന്ന ചിന്ത ചിലരിലുണ്ട്. അത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ലെന്നും ആലഞ്ചേരി പറഞ്ഞു.
അതേസമയം, പൊതുസമൂഹത്തില്‍ സഭ അപഹസിക്കപ്പെടുന്നുവെന്നുവെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മൈത്രാന്‍ മാര്‍ തറയില്‍ പറഞ്ഞു. ചില അജപാലകര്‍ തന്നെ അതിന് നേതൃത്വം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

SHARE