സാമ്പത്തികാഭിവൃദ്ധി, കാര്യനേട്ടം, നിങ്ങള്‍ക്ക് ഇന്ന് എങ്ങനെ…?(27-03-2018)

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു…
(ജ്യോതിഷാചാര്യ ഷാജി. പി.എ. +91 999 537 3305)

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): കാര്യനേട്ടം, സാമ്പത്തികാഭിവൃദ്ധി, ബന്ധുജന സഹവാസം എന്നിവയുണ്ടാകും.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) :തൊഴില്‍പരമായ തടസങ്ങളെ മറികടക്കാന്‍ സാധിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, സഹോദരഗുണം ഉണ്ടാകും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): വാക്കുകള്‍ ശ്രദ്ധയോടെ ഉഫയോഗിക്കണം, സാമ്പത്തികമായി ചെലവുകള്‍ അധികരിക്കും, സന്താനങ്ങള്‍ക്ക് പലവിധ നേട്ടങ്ങളും ഉണ്ടാകും.

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): ഇഷ്ടഭക്ഷണ സമൃദ്ധി, ജീവിതപങ്കാളിക്ക് നേട്ടം, ബന്ധുഗുണം എന്നിവയുണ്ടാകും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4):മാനസിക സമ്മര്‍ദം മാറ്റാനാകും, തൊഴിലില്‍ നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യും, ദീര്‍ഘയാത്രകള്‍ നടത്തേണ്ടതായി വരും.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2):വിശേഷപ്പെട്ട ദേവാലങ്ങളില്‍ ദര്‍ശനം നടത്തും , സാമ്പത്തികമായി ചെലവുകള്‍ ഏറിയിരിക്കും.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4):വിചാരിച്ച കാര്യങ്ങളില്‍ ഏറിയ പങ്കും നടക്കും, നയനസംബന്ധമായുണ്ടായിരുന്ന അസുഖങ്ങള്‍ മാറി കിട്ടും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): തൊഴിലില്‍ നേട്ടങ്ങളുണ്ടാകും, സാമ്പത്തികമായും മെച്ചപ്പെട്ട ദിനം, സന്താനങ്ങളില്‍ നിന്നും സന്തോഷാനുഭവങ്ങളുണ്ടാകും.

ധനുക്കൂറ് ( മൂലം, പൂരാടം , ഉത്രാടം 1/4): അനാവശ്യ ആശങ്കകള്‍ ഉപേക്ഷിക്കണം, ഉദരസംബന്ധമായ വ്യാധികളെ കരുതിയിരിക്കണം, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): സഹപ്രവര്‍ത്തകരുമായി അനാവശ്യ കലഹങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകുമെങ്കിലും ചെലവുകള്‍ അധികരിക്കും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4):തടസങ്ങള്‍ മാറികിട്ടും, ശത്രുക്കളെ ജയിക്കാന്‍ സാധിക്കും, തൊഴിലില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷനുഭവം ഉണ്ടാകും, മാനസിക സമ്മര്‍ദം ഉണ്ടാകും.

Similar Articles

Comments

Advertismentspot_img

Most Popular