രണ്‍വീര്‍- ദീപിക രഹസ്യ വിവാഹം..? ചിത്രങ്ങള്‍ വൈറലാകുന്നു

ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ -ദീപിക പദുക്കോണ്‍ ജോഡികളുടെ വിവാഹം നടക്കുമെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ദീപികയുടെയും രണ്‍വീറിന്റെയും വിവാഹവേഷത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.
താരങ്ങള്‍ തങ്ങളെ അറിയിക്കാതെ വിവാഹിതരായോ എന്നാലോചിച്ചു തലപുകയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് സംഗതി അതൊന്നുമല്ല, രണ്‍വീറും ദീപികയും ഉടന്‍ വിവാഹിതരായി കാണാന്‍ ആഗ്രഹിക്കുന്നവരില്‍ ചിലര്‍ ഒപ്പിച്ച ഫോട്ടോഷോപ് വിദ്യയായിരുന്നു അത്. കഴുത്തു നിറഞ്ഞുകിടക്കുന്ന മാലയും മറ്റാഭാരണങ്ങളും അണിഞ്ഞു ലെഹംഗ ധരിച്ച് അസ്സല്‍ ട്രഡീഷണല്‍ ലുക്കിലുള്ള ദീപികയും ഷെര്‍വാണിയും തലപ്പാവുമൊക്കെ ചുറ്റി കൂള്‍ലുക്കിലുള്ള രണ്‍വീറുമാണ് ചിത്രത്തിലുളളത്. ഒറ്റനോട്ടത്തില്‍ ഇരുവരുെടയും വിവാഹ ചിത്രമെന്നു തന്നെ തോന്നുന്ന ചിത്രം അതിവേഗത്തിലാണ് സമൂഹമാധ്യമത്തില്‍ വൈറലായത്.


ഇരുകൂട്ടരുടെയും ഫാന്‍ക്ലബുകളിലും ചിത്രങ്ങള്‍ പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും ഉടന്‍ വിവാഹിതരാകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മൂന്നോനാലോ മാസത്തിനുള്ളില്‍ ദീപികയുടെ കഴുത്തില്‍ രണ്‍വീര്‍ മിന്നു ചാര്‍ത്തുമെന്നായിരുന്നു ഉയര്‍ന്നിരുന്നത്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനായിരിക്കും കൂടുതല്‍ സാധ്യതയെന്നും വിവാഹം മുംബൈയില്‍ വച്ചു തന്നെ നടത്തണമെന്നാണ് രണ്‍വീറിന്റെ കുടുംബത്തിന്റെ ആഗ്രഹമെന്നും പറയപ്പെടുന്നു. എന്തായാലും ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റ് ആയിക്കൊണ്ടിരിക്കുകയാണ്.

SHARE