25 പേരടങ്ങുന്ന അന്താരാഷ്ട്ര ബാങ്ക് കവര്‍ച്ചാ സംഘം അറസ്റ്റില്‍; ബാങ്കുകളുകളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത് ഇങ്ങനെ

യുഎഇ: അന്താരാഷ്ട്ര ബാങ്ക് കവര്‍ച്ചാ സംഘം ദുബൈയില്‍ അറസ്റ്റില്‍. തായ്‌ലാന്‍ഡ്, തായ്‌വാന്‍ സ്വദേശികളായ 25 അംഗ സംഘമാണ് പിടിയിലായത്. വിവിധ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നായി ഏകദേശം 32 ലക്ഷം ഡോളറാണ് ഇവര്‍ തട്ടിയെടുത്തത്. തായ്‌ലാന്‍ഡിലും വിവിധ ഏഷ്യന്‍ രാജ്യങ്ങളിലുമാണ് ഇവര്‍ കവര്‍ച്ച നടത്തിയത്.
നാളുകളായി തട്ടിപ്പ് നടത്തിവന്ന സംഘത്തെ കുറിച്ച് യാതൊരു വിധത്തിലും സൂചനയും പൊലീസിന് ലഭിച്ചിരുന്നില്ല. പിന്നീട് ദുബൈയിലെ ഒരു താമസമേഖലയില്‍ നടത്തിയ റെയ്ഡിലാണ് 24 തായ്‌ലാന്‍ഡ് സ്വദേശികളും ഒരു തായ്‌വാന്‍ സ്വദേശിയും അടങ്ങുന്ന അന്താരാഷ്ട്ര ബാങ്ക് കവര്‍ച്ചാ സംഘം പിടിയിലായത്.
ബാങ്കുകളെ കബളിപ്പിച്ച് അക്കൗണ്ടുകളില്‍ നിന്ന് വന്‍തുക മറ്റുരാജ്യങ്ങിലെ വ്യാജ അക്കൗണ്ടുകളിലേക്ക് മാറ്റി പണം തട്ടുന്നതാണ് ഇവരുടെ രീതി. സംഘത്തിനെതിരെ തായ്‌ലാന്‍ഡിലും വിവിധ ഏഷ്യന്‍ രാജ്യങ്ങളിലും കേസ് നിലവിലുണ്ട്. ഇവര്‍ ദുബൈയില്‍ ഒളിവില്‍ കഴിയുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. 150 സ്മാര്‍ട്ട് ഫോണുകളും 40 ലാപ്‌ടോപ്പുകളും ഇവരുടെ താമസസ്ഥലത്ത് നിന്ന് പൊലീസ് പിടിച്ചെടുത്തു. തട്ടിപ്പു നടത്താനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണിതെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ തട്ടിപ്പുകള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് സ്ത്രീകളടക്കമുള്ള സംഘം അറസ്റ്റിലായത്.

Similar Articles

Comments

Advertismentspot_img

Most Popular