പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പച്ച കേസില്‍ പൊമ്പിളൈ ഒരുമ നേതാവ് ഗോമതിയുടെ മകന്‍ അറസ്റ്റില്‍; പെണ്‍കുട്ടി നാലുമാസം ഗര്‍ഭിണി….!!!

മൂന്നാര്‍: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ ബ്ലാക്ക് പഞ്ചായത്ത് അംഗവും പൊമ്പിളൈ ഒരുമ നേതാവുമായ ഗോമതിയുടെ മകന്‍ അറസ്റ്റില്‍. മൂന്നാര്‍ ദേവികുളം ഒ.ഡി.കെ.ഡിവിഷന്‍ സ്വദേശിയായ വിവേക് അഗസ്റ്റിന്‍ (22) ആണ് അറസ്റ്റിലായത്.

പീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി നാലു മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയെ ഈ ബന്ധത്തില്‍ നിന്നും വേര്‍പെടുത്തുവാന്‍ മാതാപിതാക്കള്‍ ശ്രമിക്കുന്നതിനായി മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

എന്നാല്‍ പെണ്‍കുട്ടി കൂടുതല്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. ഇതിലൂടെയാണ് പീഡനവിവരം പുറത്തറിയുന്നത്. കൗണ്‍സലിംഗ് സെന്ററില്‍ നിന്നും പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി.

എന്നാല്‍ തന്റെ മകനെതിരെ ചുമത്തപ്പെട്ട കേസ് സിപിഐഎമ്മിന്റെ പ്രതികാരത്തിന്റെ ഭാഗമാണെന്നാണ് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular