നിമിഷ സജയന്‍ സഹസംവിധായകയാകുന്നു!!!! സത്യാവസ്ഥ ഇതാണ്…

താന്‍ സഹസംവിധായികയാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ച് നടി നിമിഷ സജയന്‍. മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രത്തിലാണ് നിമിഷ സഹസംവിധായകയാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞിരിക്കുകയാണ് നിമിഷ.

സിനിമയുടെ സെറ്റില്‍ എല്ലാവിധ സ്വാതന്ത്ര്യവും തരുന്ന വ്യക്തിയാണ് മധുപാല്‍. ആര്‍ക്കെങ്കിലും സിനിമയിലെ ടെക്നോളജികളെ കുറിച്ച് അറിയണമെങ്കില്‍ അദ്ദേഹത്തോട് ചോദിച്ചാല്‍ മതി. അങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്നതില്‍ മധുപാലിന് സന്തോഷമാണുള്ളത്.

ഒരു ആകാംഷയുടെ പുറത്ത് താന്‍ സിനിമയിലെ ക്ലാപ്പ് അടിക്കുന്നതും മറ്റും ചെയ്തിരുന്നു. ഇത് കണ്ട മാധ്യമപ്രവര്‍ത്തകര്‍ നിമിഷ സജയന്‍ മധുപാലിനൊപ്പം സഹസംവിധായികയാകുന്നു എന്ന തരത്തില്‍ വാര്‍ത്ത പുറത്തുവിടുകയായിരുന്നു എന്നാണ് നിമിഷ പറയുന്നത്.

ടൊവിനോ തോമസ് നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യനില്‍ ബുള്ളറ്റോടിക്കുന്ന സ്മാര്‍ട്ടായ പെണ്‍കുട്ടിയായ ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തെയാണ് നിമിഷ അവതരിപ്പിക്കുന്നത്. ജോമോള്‍ ജോസ്, നെടുമുടി വേണു, സിദ്ദിഖ്, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, ബാലു വര്‍ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular