ഇങ്ങോട്ട് വെടിവെച്ചാല്‍ അങ്ങോട്ട് ബോംബിടും!!! പാകിസ്താന് മുന്നറിയിപ്പുമായി അമിത് ഷാ

ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റിവിടുന്ന പാക് ഭീകരതയ്ക്ക് മുന്നറിയിപ്പുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വെടിയുണ്ടകള്‍ക്കും ബോംബുകള്‍ക്കും നേരെ സമാധാനശ്രമങ്ങള്‍ കൊണ്ട് കാര്യമില്ലെന്നും ഓരോ വെടിയുണ്ടയ്ക്കും ഓരോ ബോംബ് എന്നതുമാത്രമാണ് പാകിസ്താനുള്ള മറുപടിയെന്നുമാണ് അമിത് ഷാ പറഞ്ഞത്.

ആയുധത്തെ ആയുധം കൊണ്ടു തന്നെയാണ് നേരിടേണ്ടതെന്ന് നിലവിലെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയിട്ടും നിയന്ത്രണരേഖയില്‍ സാഹചര്യങ്ങള്‍ക്ക് മാറ്റമില്ല. പാകിസ്താന്‍ ഇപ്പോഴും ഇന്ത്യയിലേക്ക് തീവ്രവാദികളെ കടത്തിവിടുകയാണ്.

ആജ് തക് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ തോല്‍വി പ്രാദേശികവികാരം മാത്രമാണെന്നും കര്‍ണാടക തിരഞ്ഞെടുപ്പിലും 2019ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അമിത് ഷാ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തന്നെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മോദിയിപ്പോള്‍ ലോകത്തേറ്റവും സ്വീകാര്യതയുള്ള നേതാക്കളിലൊരാളാണെന്നും അമിത് ഷാ ദേശീയ മാധ്യമത്തോട് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular