ഈ റെയില്‍വെ സ്‌റ്റേഷനുകളിലും ഇനി സൗജന്യ വൈ-ഫൈ..!!! സംസ്ഥാനത്തെ 16 റെയില്‍വെ സ്‌റ്റേഷനില്‍ കൂടി സൗജന്യ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 16 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂടി സൗജന്യ വൈ-ഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനം എര്‍പ്പെടുത്തുന്നു. കണ്ണൂര്‍, കോട്ടയം, പാലക്കാട്, തലശ്ശേരി, തിരൂര്‍, ആലപ്പുഴ, കായംകുളം, ഷൊര്‍ണൂര്‍, തിരുവല്ല, വടകര, എറണാകുളം ടൗണ്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, പയ്യന്നൂര്‍, ആലുവ, ചെങ്ങന്നൂര്‍ സ്‌റ്റേഷനുകളിലാണ് സൗജന്യ വൈ-ഫൈ എത്തുന്നത്.

റെയില്‍വേക്ക് കീഴിലുള്ള റെയില്‍ടെല്ലിന്റെ സാങ്കേതിക സഹായത്തോടെയാണ് വൈ-ഫൈ ക്രമീകരിക്കുന്നത്. 45,000 കിലോമീറ്റര്‍ നീളമുള്ള ഓപ്റ്റിക് ഫൈബര്‍ ശൃംഖലയാണ് റെയില്‍ ടെല്ലിനുള്ളത്.

അതിവേഗ ഡാറ്റ കൈമാറ്റത്തിന് ഈ ശൃംഖല ഗൂഗിളിനും ഉപയോഗിക്കാമെന്നാണ് വ്യവസ്ഥ. സൗജന്യ വൈ-ഫൈ പദ്ധതിയില്‍ ഇതുവരെ 322 റെയില്‍വേ സ്‌റ്റേഷനുകളാണ് പൂര്‍ത്തിയായത്. പുതുതായി ഏര്‍പ്പെടുന്ന 16 സ്‌റ്റേഷനുകളിലും സെക്കന്‍ഡില്‍ 50 മെഗാബൈറ്റ് വേഗത്തിലുള്ള നെറ്റ് സൗകര്യമാണ് ഒരുക്കുന്നത്.

നിശ്ചിത സമയത്തേക്കാണ് സൗജന്യ ഇന്റര്‍നെറ്റ് ലഭിക്കുക. നെറ്റ്‌വര്‍ക്കില്‍ പ്രവേശിക്കുന്നവരുടെ എണ്ണം എത്ര വര്‍ധിച്ചാലും വേഗം കുറയാത്തവണ്ണമുള്ള സങ്കേതിക മികവാണ് ഏര്‍പ്പെടുത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular