മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാര്‍ട്ടികാര്‍ക്ക്: പി. ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തില്‍ ഐഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയ സിപിഐയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടി പി.ജയരാജന്‍. മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാര്‍ട്ടികള്‍ക്കെന്ന് ജയരാജന്‍ പറഞ്ഞു. ഇത്രയൊക്കെ ചെയ്താലും വീട്ടിലെ പൂച്ചയെ ആരും കളയാറില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം നടത്തുന്ന വയല്‍ക്കിളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ സിപിഐ, സിപിഎം പ്രതിഷേധപ്രകടനം നടത്തിയ ഇന്നുതന്നെ കണ്ണൂരില്‍ വയല്‍ക്കിളികള്‍ക്ക് അനുകൂലമായി സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. നാട്ടുകാവല്‍ എന്ന പേരില്‍ സിപിഎം സമരം സംഘടിപ്പിച്ചപ്പോള്‍ കീഴാറ്റൂരിന് ബദലുണ്ട് എന്നായിരുന്നു സിപിഐയുടെ പരിപാടിയുടെ പേര്.

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...