വിജയഗാഥ തുടരാന്‍ ചാണക്യതന്ത്രവുമായി ഉണ്ണി മുകുന്ദന്‍ എത്തുന്നു, മേക്കിംഗ് വീഡിയോ പുറത്തിറക്കി

ആടുപുലിയാട്ടം,അച്ചായന്‍സ് എന്ന സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയുന്ന ചാണക്യതന്ത്രത്തിന്റെ മേക്കിങ് വീഡിയോ റിലീസ് ചെയ്തു. വീഡിയോ കണ്ടാല്‍ തന്നെ അറിയാം ചാണക്യതന്ത്രം ഒരു ബ്രഹ്മാണ്ടചിത്രം ആയിരിക്കുമെന്ന്. നടന്‍ ജയസൂര്യയുടേയും സംവിധായകന്‍ ഒമര്‍ ലുലുവിന്റെയും സാനിധ്യവും് മേക്കിംഗ് വീഡിയോയുടെ മാറ്റ് കൂട്ടുന്നു.

തികച്ചും റൊമാന്റിക് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഉണ്ണിയെ കൂടാതെ അനൂപ് മേനോന്‍, ശിവദ, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ഇതില്‍ പ്രധാന വേഷത്തിലെത്തുന്നു. അര്‍ജുന്‍ റാം മോഹന്‍ എന്ന ക്രിമിനോളജിസ്റ്റായാണ് ഉണ്ണി ചിത്രത്തില്‍ എത്തുന്നത്. ഇതുകൂടാതെ ഉണ്ണിയുടെ നാലു ഗെറ്റപ്പ് ചെയ്ഞ്ചുകള്‍ സിനിമയുടെ പ്രത്യേകതയാണ്. അതില്‍ തന്നെ ഒരു പെണ്‍വേഷവും ഉണ്ണി ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിനോടകം തന്നെ ഉണ്ണിയുടെ പെണ്‍വേഷവും ഫീമെയില്‍ മേക്കിംഗ് വീഡിയോയും യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയകളിലും തരംഗമായി കഴിഞ്ഞു. അടുത്ത ട്രെഡിംഗ് ചരിത്രം കുറിക്കാന്‍ എത്തിയിരിക്കുകയാണ് ചാണക്യതന്ത്രത്തിന്റെ മേക്കിംഗ് വീഡിയോയും. അച്ചായന്‍സിലെ അനുരാഗം പുതുമഴ പോലെ എന്ന പാട്ടിനു ശേഷം ഉണ്ണി മുകുന്ദന്‍ വീണ്ടും പാട്ട് പാടുന്നു എന്ന
പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

മിറക്കിള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ നിര്‍മിക്കുന്ന ചിത്രം ഉള്ളാട്ടില്‍ വിഷല്‍ മീഡിയാസ് ആണ് വിതരണത്തിന് എത്തിക്കുന്നത്.ആടുപുലിയാട്ട’ത്തിന്റെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ് തന്നെയാണ് ചാണക്യതന്ത്രത്തിനും തിരക്കഥ എഴുതിയിരിക്കുന്നത്.
സായ്കുമാര്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, അരുണ്‍ ,നിയാസ് , ശരണ്യ ആനന്ദ്, റോഷ്‌ന, എയ്ഡ പാറയ്ക്കല്‍, ബിജു പാപ്പന്‍, കലാഭവന്‍ റഹ്മാന്‍,ബാലാജി, പത്മനാഭന്‍ തലശ്ശേരി , റ്റോഷ്, ഷഫീഖ്, ബേബി ജാനകി, ബേബി അലീഷ നസ്രിന്‍, ബേബി അമീഷ നസ്രിന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

Similar Articles

Comments

Advertisment

Most Popular

800 രൂപയും ചെലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി, ഒരു പെന്‍ഷനും വേണ്ട, പറ്റുമോ? സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പ്രൈവറ്റ് ബസ്സ് ഡ്രൈവറുടെ പോസ്റ്റ്

ഡ്യൂട്ടി സമയം പരിഷ്‌കരിച്ചതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്, കണ്‍സെഷന്‍ പാസ് വാങ്ങാന്‍ കുട്ടിക്കൊപ്പം പോയ പിതാവിനെ മര്‍ദിക്കല്‍ ,യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍,തുടങ്ങി കെ.എസ്.ആര്‍.ടി.സിയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ്...

മെട്രോ ട്രെയിനിൽ ഗ്രാഫിറ്റി ചെയ്ത സംഭവം; 4 ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ, എത്തിയത് ടൂറിസ്റ്റ് വിസയിൽ

അഹമ്മദാബാദ്: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ. ഡൽഹി, മുംബൈ, ജയ്പുർ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ട്. ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നാണ് ഗുജറാത്ത് ക്രൈം...

സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം എന്‍ഐഎ

തൊടുപുഴ : സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയ റിപ്പോര്‍ട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ്...