സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം തുടരാന്‍ യുവാവ് തെരഞ്ഞെടുത്തത് പെണ്‍വേഷം!!! ഒടുവില്‍ ഭാര്യയുടെ അവിഹിതം ഭര്‍ത്താവ് കണ്ടെത്തിയത് ഇങ്ങനെ

പൂനെ: സുഹൃത്തിന്റെ ഭാര്യയായ വീട്ടമ്മയുമായുള്ള ബന്ധം തുടരാന്‍ 45കാരന്‍ ഫ്‌ളാറ്റിലെത്തിയിരുന്നത് പെണ്‍വേഷം കെട്ടി. വര്‍ഷങ്ങളായി നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച് യുവതിയുമായുള്ള ബന്ധം തുടര്‍ന്ന യുവാവിനെ ഒടുവില്‍ യുവതിയുടെ ഭര്‍ത്താവ് തന്നെ കൈയ്യോടെ പിടികൂടി. പെണ്‍വേഷം കെട്ടി തന്റെ ഭാര്യയെ കാണാന്‍ ഫ്‌ളാറ്റിലെത്താറുള്ള പൂനെ സ്വദേശിയായ രാജേഷ് മേത്തയെയാണ് ഭര്‍ത്താവ് കയ്യോടെ പിടികൂടിയത്.

യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായ രാജേഷ് ഇവരുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ്. സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ രാജേഷ് ഇവിടെ എത്തുമായിരുന്നു. അങ്ങനെയാണ് യുവതിയുമായി രാജേഷ് അടുപ്പത്തിലാകുന്നതും.

പിന്നീട് ബന്ധം തുടരാനായി ഫ്‌ളാറ്റില്‍ വീട്ടമ്മയെ കാണാന്‍ എത്തുന്നത് പതിവാക്കി. മറ്റു താമസക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും സംശയം തോന്നാതിരിക്കാനാണ് പെണ്‍വേഷം കെട്ടാന്‍ രാജേഷ് തീരുമാനിച്ചത്. സ്ത്രീകളുടെ നൈറ്റി അണിഞ്ഞാണ് ഇയാള്‍ എത്തിയിരുന്നത്. ആദ്യ പരീക്ഷണം വിജയമായതോടെ ഇയാള്‍ സന്ദര്‍ശനം സ്ഥിരമാക്കി.

വര്‍ഷങ്ങളുടെ വിവാഹേതരബന്ധം കഴിഞ്ഞദിവസം ഭര്‍ത്താവ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നുമണിക്കാണ് രാജേഷ് ഫ്ളാറ്റിലെത്തിയത്. ഈ സമയം ഉറക്കത്തിലായിരുന്നു യുവതിയുടെ ഭര്‍ത്താവ്. തുടര്‍ന്ന് ഇയാളെ മയക്കികിടത്താന്‍ രാജേഷും യുവതിയും തീരുമാനിച്ചു.

എന്നാല്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ഇയാള്‍ നൈറ്റി ധരിച്ച രാജേഷിനെ കണ്ട് പിടികൂടാന്‍ ശ്രമിച്ചു. പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രാജേഷിനെ ഇയാള്‍ പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular