‘ഭൂമി ഇടപാടിലെ നഷ്ടം നികത്താം, തെറ്റ് ഏറ്റുപറയാമെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി; പണം നല്‍കിയാല്‍ പ്രശ്‌നം തീരില്ലെന്ന് വിശ്വാസികളുടെ സംഘടന……

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാടില്‍ വന്ന നഷ്ടം നികത്താമെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി. നാളെ നടക്കുന്ന വൈദിക സമിതിയില്‍ തെറ്റ് ഏറ്റുപറയാമെന്നും ആലഞ്ചേരി പരഞ്ഞു. കെസിബിസി നടത്തിയ മധ്യസ്ഥ യോഗത്തിലാണ് ആലഞ്ചേരി നിലപാട് വ്യക്തമാക്കിയത്. അതേസമയം പണം നല്‍കിയാല്‍ പ്രശ്നം തീരില്ലെന്ന് വിശ്വാസികളുടെ സംഘടന വ്യക്തമാക്കി.

അതേസമയം, എറണാകുളംഅങ്കമാലി അതിരൂപത ഭൂമി ഇടപാടുക്കേസിലെ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നടപടി റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഈമാസം ഇരുപത്തിയെട്ടിന് പരിഗണിക്കും. അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പിള്ളിയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതെന്നും അന്വേഷണത്തിനുളള തടസം നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ തങ്ങളുടെ ഭാഗം കേട്ട ശേഷം മാത്രമെ തീര്‍പ്പുണ്ടാക്കാന്‍ പാടുളളുവെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയും കര്‍ദിനാള്‍ പക്ഷക്കാരനുമായ ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍ കെവിയറ്റ് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം നാലുപേര്‍ക്കെതിരെ കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങി വകുപ്പുകള്‍ ചേര്‍ത്ത് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

Similar Articles

Comments

Advertismentspot_img

Most Popular