ചെങ്ങന്നൂരില്‍ വിജയിക്കാന്‍ മാണിയുടെ ആവശ്യമില്ല: കാനം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ സിപിഐ നിലപാടില്‍ മാറ്റമില്ലെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മാണിയുടെ ആവശ്യമില്ലെന്നും മാണിയില്ലാതെ മുന്പും എല്‍ഡിഎഫ് വിജയിച്ചിട്ടുണ്ടെന്നും കാനം വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കാന്‍ എല്‍ഡിഎഫ് നേതൃയോഗത്തില്‍ ധാരയായെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസുമായുള്ള സഹകരണത്തില്‍ സിപിഐ കൈക്കൊണ്ടിട്ടുള്ള നിലപാടില്‍ മാറ്റമില്ല. ചെങ്ങന്നൂരില്‍ വിജയിക്കാന്‍ കേരള കോണ്‍ഗ്രസിന്റെയും കെ.എം.മാണിയുടെയും ആവശ്യമില്ല. മാണിയുടെ പിന്തുണയില്ലാതെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ മുന്പും വിജയിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തെ എല്‍ഡിഎഫ് ഭരണംകൊണ്ട് സ്ഥിതി മാറിയിട്ടില്ല- കാനം പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കുന്ന വിഷയത്തില്‍ കേന്ദ്രനേതൃത്വം തീരുമാനമെടുത്തിട്ടില്ലെന്നും കാനം വ്യക്തമാക്കി.

നേരത്തെ, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുമായി സഹകരിക്കാന്‍ എല്‍ഡിഎഫ് നേതൃയോഗത്തില്‍ ധാരണയായെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഡല്‍ഹി എകെജി ഭവനില്‍ചേര്‍ന്ന സിപിഎം, സിപിഐ നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Similar Articles

Comments

Advertismentspot_img

Most Popular