അഞ്ജു ബോബി ജോര്‍ജ് ദേശീയ പദവി ഒഴിയുന്നു

ന്യൂഡല്‍ഹി: ദേശീയ നിരീക്ഷക പദവി ഒഴിയുമെന്ന് അഞ്ജു ബോബി ജോര്‍ജ്. സര്‍ക്കാര്‍ തീരുമാനമായതിനാല്‍ പദവിയില്‍നിന്ന് മാറി നില്‍ക്കുമെന്ന് അവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ പേരിലാണ് പരിശീലന സ്ഥാപനമുള്ളത്. ഇത് എങ്ങനെ ഭിന്ന താത്പര്യമുണ്ടാക്കുമെന്ന് അറിയില്ലെന്നും അഞ്ജു പറഞ്ഞു.

ഒളിംപ്യന്‍മാരായ പിടി ഉഷയും അഞ്ജു ബോബി ജോര്‍ജും അഭിനവ് ബിന്ദ്രയും നിരീക്ഷക പദവി ഒഴിയണമെന്നാണ് കേന്ദ്ര കായിക മന്ത്രലായം ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യ അക്കാദമികള്‍ നടത്തുന്നതിനാല്‍ ഇവര്‍ നിരീക്ഷകരായി തുടരുന്നതില്‍ ഭിന്നതാത്പര്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കായിക മന്ത്രാലയത്തിന്റെ നിര്‍ദേശം.

SHARE