സ്ത്രീകള്‍ക്ക് കറുത്ത പര്‍ദ്ദയോ മൂടുപടമോ നിര്‍ബന്ധമില്ല; മാന്യമായ ഏതുവസ്ത്രവും തെരഞ്ഞെടുക്കാമെന്ന് സൗദി കിരീടാവകാശി

സ്ത്രീകള്‍ക്ക് കറുത്ത പര്‍ദ്ദയോ മൂടുപടമോ വേണമെന്ന് നിര്‍ബന്ധമില്ല, മാന്യമായ വസ്ത്രം ഏതെന്നു സ്ത്രീകള്‍ക്ക് തന്നെ തെരഞ്ഞെടുക്കാമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. സ്ത്രീ പുരുഷ വിവേചനം ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. മുഹമ്മദ് ബിന്‍ ആദ്യമായി അമേരിക്കന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അഭിമുഖം ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു.

അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സി.ബി.എസ് ആണ് സൗദി കിരീടാവകാശിയുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തത്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേത് പോലെ വളരെ സാധാരണമായ ജീവിതമാണ് ഞങ്ങള്‍ നയിച്ചിരുന്നത്. വനിതകള്‍ കാര്‍ ഓടിക്കുന്നു, തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു, എല്ലാ രംഗത്തും വനിതകള്‍ ജോലി ചെയ്യുന്നു. ലോകത്തിലെ ഏത് വികസ്വര രാജ്യത്തെ ജനങ്ങളെയും പോലെ സാധാരണ ജീവിതമായിരുന്നു ഞങ്ങളുടേത്, 79ലെ സംഭവങ്ങള്‍ വരെ.

പുരുഷന്‍മാരും സത്രീകളും ഇടകലരുന്നതിനെ എതിര്‍ക്കുന്ന തീവ്ര ചിന്താഗതി ഉണ്ടായിരുന്നു. ഒന്നിച്ച ഒരു തൊഴിലിടത്തില്‍ ഉണ്ടാകുന്നത പോലും എതിര്‍ക്കപ്പെടുന്നു. പല ഇത്തരം ആശയങ്ങളും പ്രവാചകന്റെയും ഖലീഫമാരുടെയും കാലത്തെ ജീവിതത്തിന എതിര്‍ നില്‍ക്കുന്നതാണ്. അതായിരുന്നു യഥാര്‍ഥ മാതൃക. ശരീഅത്തിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങളെല്ലാം വളരെ വ്യക്തമാണ. മാന്യമായ ബഹുമാനപൂര്‍വമുള്ള വസത്രങ്ങള്‍ സത്രീകള്‍ക്ക ധരിക്കാം, പുരുഷന്‍മാരെപ്പോലെ തന്നെ. കറുത്ത അബായയോ, കറുത്ത ശിരോവസത്രമോ തന്നെ വേണമെന്ന ഒരു നിര്‍ബന്ധവുമില്ല. തങ്ങള്‍ ധരിക്കേണ്ട മാന്യവും ബഹുമാന പൂര്‍ണവുമുള്ള വസത്രം തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം പൂര്‍ണമായും സതീകള്‍ക്കുണ്ട്.

SHARE