പാവപ്പെട്ടവര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല; സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത് ക്ഷേത്ര കാര്യങ്ങളില്‍; യോഗി സര്‍ക്കാരിനെതിരെ പാളയത്തില്‍പ്പട

യു.പി ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വീണ്ടും കനത്ത തിരിച്ചടി. സ്വന്തം മന്ത്രിസഭയിലെ അംഗം തനിക്കെതിരെ രംഗത്ത് വന്നതാണ് യോഗിച്ച് തിരിച്ചടിയായിരിക്കുന്നത്. യുപി മന്ത്രി ഒ.പി. രാജ്ഭറാണ് യോഗിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. യുപി സര്‍ക്കാരിന്റെ ശ്രദ്ധ പാവങ്ങളില്‍ പതിക്കുന്നില്ല. സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത് ക്ഷേത്ര കാര്യങ്ങളില്‍ മാത്രമാണെന്നു ഒ.പി. രാജ്ഭര്‍ വിമര്‍ശിച്ചു.

സംസ്ഥാനത്ത് വികസന പ്രഖ്യാപനങ്ങള്‍ ഒന്നും നടക്കുന്നില്ല. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ ഘടകക്ഷികളുമായി മുന്നണി മര്യാദ പുലര്‍ത്തുന്ന സമീപനം പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവാണ് രാജ്ഭര്‍

ബിജെപിക്ക് 325 സീറ്റ് ലഭിച്ചതോടെ അധികാരം തലയ്ക്കു പിടിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച്ചയ്ക്ക് അവസരം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിക്കാത്ത പക്ഷം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപതിരെഞ്ഞടുപ്പിലെ കനത്ത തിരിച്ചടിയെ തുടര്‍ന്ന് ബിജെപിക്കതിരെ കൂടുതല്‍ ഘടകക്ഷികള്‍ രംഗത്തു വരുന്നത് പാര്‍ട്ടിക്ക് ക്ഷീണമായി മാറിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular