‘മാണി മാപ്പിളയുടെ പിന്തുണയോടെ പമ്പയിലും മീനച്ചിലാറ്റിലും താമര കൃഷി ചെയ്യാം’, രൂക്ഷ പരിഹാസവുമായി അഡ്വ.ജയശങ്കര്‍,

കൊച്ചി: കെഎം മാണിയേയും കേരള കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ കണക്കിന് പരിഹസിച്ചാണ് ജയശങ്കര്‍ രംഗത്തെത്തിയിരിക്കുന്നത്.മുടിയനായ മാണിയ്ക്ക് മാനസാന്തരമുണ്ടാകും, തെറ്റുതിരുത്തി യുഡിഎഫിലേക്കു തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മാണി സഹായത്തോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താം, ചെങ്ങന്നൂരില്‍ ചെങ്കൊടി പാറിക്കാം എന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ എന്നും ഫെയ്സബുക്കില്‍ കുറിച്ചു.

അഡ്വ.ജയശങ്കര്‍, ഫെയ്സബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം,

മുടിയനായ മാണിയ്ക്ക് മാനസാന്തരമുണ്ടാകും, തെറ്റുതിരുത്തി യുഡിഎഫിലേക്കു തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മലപ്പുറത്തും വേങ്ങരയിലും പ്രകടിപ്പിച്ച മഹാമനസ്‌കത തുടര്‍ന്നും പ്രതീക്ഷിക്കുന്നു. വത്തിക്കാന്റെ ഇടപെടലിനായി പ്രാര്‍ത്ഥിക്കുന്നു.

മാണി സഹായത്തോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താം, ചെങ്ങന്നൂരില്‍ ചെങ്കൊടി പാറിക്കാം എന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.

മാണി മാപ്പിളയുടെ പിന്തുണയോടെ പമ്പയിലും മീനച്ചിലാറ്റിലും താമര കൃഷി ചെയ്യാം, ക്രമേണ മധ്യ തിരുവിതാംകൂര്‍ ഹിന്ദുരാഷ്ട്രമാക്കി മാറ്റാം എന്നാണ് ബിജെപിയുടെ മനോരഥം. നായാടി- നമ്പൂതിരി സഖ്യത്തില്‍ നസ്രാണിയെ കൂടി ഉള്‍പ്പെടുത്താമെന്ന് മനുസ്മൃതിയിലുണ്ട്.

മഹാത്മാ മാണി ഇതുവരെ ആര്‍ക്കും പിടികൊടുത്തിട്ടില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടോ ബിജെപിയോടോ തൊട്ടുകൂടായ്മയില്ല, യുഡിഎഫിലേക്കു മടങ്ങിപ്പോകാനും മടിയില്ല.

കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാരമോ പണമോ അല്ല, കര്‍ഷകരുടെ ക്ഷേമമാണ് പരമപ്രധാനം. കര്‍ഷക താല്പര്യം മുന്‍നിര്‍ത്തി മാവോയിസ്റ്റുകളുമായും യോജിക്കും.

Similar Articles

Comments

Advertisment

Most Popular

കോച്ച് മൂന്നു തവണ മറിഞ്ഞു; ശരീരങ്ങള്‍ക്ക് മുകളിലൂടെ നടന്നു’;നാല് തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭുവനേശ്വര്‍: ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ സുരക്ഷിതരെന്നു വ്യക്തമാക്കി തൃശൂര്‍ സ്വദേശികള്‍. അപകടത്തില്‍പ്പെട്ട കൊറമാണ്ഡല്‍ എക്‌സ്പ്രസിലുണ്ടായിരുന്ന നാല് തൃശൂര്‍ സ്വദേശികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലുപേരില്‍ ഒരാള്‍ക്കു നേരിയ പരുക്കുണ്ടെന്നു സംഘത്തിലെ കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. കാരമുക്ക്...

ദമ്പതികള്‍ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അശോക് കുമാര്‍ തിരുവനന്തപുരം...

ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ മരണം 238 ആയി

ഭുവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ മരണം 238 ആയി. 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ദുരന്തം സംബന്ധിച്ച് വിലയിരുത്തുന്നതിന് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ),...