ഇടി….ഇടിയോടിടി ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ട്രെയിലര്‍ എത്തി

അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്ഗീസ് നായക കഥാപാത്രമാകുന്ന ‘സ്വാതന്ത്ര്യം അര്ദ്ധരാത്രിയില്’ ട്രെയിലര്‍ പുറത്തിറങ്ങി . യുവതാരം നിവിന്‍ പോളിയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. കഴിഞ്ഞ ചിത്രത്തില്‍ അങ്കമാലിക്കാരനായി തിളങ്ങിയ ആന്റണി ആക്ഷന് ത്രില്ലര് ഗണത്തില്‌പ്പെടുന്ന പുതിയ ചിത്രത്തില് തനി കോട്ടയംകാരനായാണ് പ്രത്യക്ഷപ്പെടുന്നത്.
https://www.facebook.com/AntonyVarghese4u/videos/1821876867869803/
ഫിനാന്‌സ് കമ്പനി മാനേജരായാണ് ആന്റണി ചിത്രത്തില്‍ എത്തുന്നത്. ഒരു രാത്രി നടന്ന സംഭവം നായകന്റെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്‌നവും അത് പരിഹരിക്കാന് നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അങ്കമാലി ഫെയിം ടിറ്റൊ വില്‌സണും സംസ്ഥാന അവാര്‍ഡ് ജേതാവ് വിനായകനും ചിത്രത്തില്‍ ഒരു മുഖ്യ വേഷങ്ങളില് എത്തുന്നു. ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിന്റെ ചീഫ് അസോസിയേറ്റായിരുന്നു ടിനു. ദിലീപ് കുര്യനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബി ഉണ്ണികൃഷ്ണന് ആദ്യമായി നിര്മിച്ച് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് സ്വാതന്ത്ര്യം അര്ദ്ധരാത്രിയില്. ബി.സി ജോഷിയും ലിജോ ജോസ് പല്ലിശ്ശേരിയും ചെമ്പന് വിനോദ് ജോസും ചിത്രത്തിന്റെ സഹനിര്മ്മാതാക്കളാണ്.

Similar Articles

Comments

Advertismentspot_img

Most Popular