മുലയൂട്ടല്‍ കഴിഞ്ഞെങ്കില്‍, ഒന്നു ശ്രദ്ധിക്കൂ…….!

തിരുവനന്തപുരം: സഹോദരന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ ശ്രീജിത്ത് പൂര്‍ണ നിരാഹാര സമരം തുടരുകയാണ്. കേരളത്തിലെ മുലയൂട്ടലും മറ്റു വിവാദങ്ങളും അവസാനിച്ചെങ്കില്‍ ഒന്ന് ശ്രദ്ധിക്കൂ.. എന്നു പറഞ്ഞാണ് ഫേസ്ബുക്ക് സുഹൃത്തുക്കള്‍ വീണ്ടും ഇന്ന് ശ്രീജിത്തിന് പിന്തുണ നല്‍കാനെത്തുന്നത്. ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ…

കേരളത്തില്‍ മുല ഊട്ടല്‍ കഴിഞ്ഞങ്കില്‍ ഒന്നു ശ്രദ്ധിക്കു ശ്രീജിത്തിന്റെ സമരം അവസാനിച്ചിട്ടില്ല .? സിബിഐ കേസ് ഏറ്റെടുത്തില്ലേ, പിന്നെയെന്തിനാണിപ്പോഴും സമരം..? സത്യം അതല്ല. സമരം അട്ടിമറിക്കപ്പെട്ടു… എഫ്ബി കൂട്ടായ്മയിലൂടെ വന്ന യുവാക്കളുടെ ഇടയില്‍ ചിലര്‍ സ്വയം നേതാവായി…പണം പിരിച്ചു, ചിലര്‍ക്ക് ഇടനിലക്കാരായി…സമരത്തിനിടയില്‍ മുതലെടുപ്പ് നടത്തിയ ആളുകളുടെ പേര് ശ്രീജിത്ത് പറയും…
പിന്നെ സിബിഐ അന്വേഷണം ഏറ്റെടുത്തതായി ഒരു രേഖയും ശ്രീജിത്തിന് കിട്ടിയിട്ടില്ല… മൊഴിയെടുക്കാനെന്ന പേരില്‍ ഓഫീസില്‍ വിളിപ്പിച്ചു പറഞ്ഞു വിട്ടു…. ഇനി അന്വേഷണം നടക്കുമോ..? നൂറ്റാണ്ടുകള്‍ കഴിഞ്ഞ് എന്ത് നീതി കിട്ടാന്‍ ..? പ്രതികള്‍ സുഖലോലുപതയില്‍ കഴിയുന്നു… അവര്‍ പോലീസുകാരായതു കൊണ്ട് അവര്‍ക്ക് മറ്റൊരു നീതി…!!! സാധാരണക്കാര്‍ക്ക് ഇതുപോലെ നീതിക്കു വേണ്ടി കിടക്കാം അല്ലേ…? പറ്റുമെങ്കില്‍ താങ്കള്‍ ശ്രീജിത്തിനെ ഒന്നു കാണണം… സപ്പോര്‍ട്ട് ചെയ്യണം… സഹോദരന്റെ കൊലപാതകികളെ പിടികൂടാന്‍ നീതിക്ക് വേണ്ടി സമരം ചെയ്യുന്ന ശ്രീജിത്ത് 827 ദിവസമായി സെക്രട്ടറിയേറ്റിന് മുന്‍പില്‍ ഇരിക്കുന്നു… 13 ദിവസമായി പൂര്‍ണ്ണ നിരാഹാരമാണീ മനുഷ്യന്‍..! മരിച്ച് വീണിട്ട് നമ്മള്‍ സപ്പോര്‍ട്ട് ചെയ്തിട്ടെന്തു കാര്യം…?? ചിന്തിക്കുക… ഇന്ന് (19-3-2018)രാവിലെ 11ന് സമരപന്തലിലേക്ക് വരൂ…!

SHARE