എന്‍ഡിടിവിക്ക് വന്‍തുക പിഴ

ന്യൂഡല്‍ഹി: പ്രമുഖ വാര്‍ത്താ ചാനലായ എന്‍ഡിടിവിക്ക് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 10 ലക്ഷം രൂപ പിഴ ചുമത്തി. ആധായ നികുതി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് പിഴ ചുമത്തിയത്. ചാനലിന്റെ പ്രമോര്‍ട്ടര്‍മാരായ പ്രണോയ് റോയ്, രാധികാ റോയ്, വിക്രമാദിത്യ ചന്ദ്ര, അനൂപ് സിംഗ് ജുനേജ എന്നിവര്‍ മൂന്ന് ലക്ഷം രൂപ വീതം പിഴ അടക്കണമെന്നാണ് സെബി നിര്‍ദ്ദേശം.
450 കോടി രൂപയുടെ ആദായ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നാണ് എന്‍ഡിവിക്കെതിരെ നിലവിലുള്ള കേസ്. കൂടാതെ നാല് വര്‍ങ്ങള്‍ക്ക് മുന്‍പ് കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അവരുടെ ഷെയറുകള്‍ വിറ്റ വിവരം ആരെയും അറിയിച്ചില്ല എന്ന പരാതിയും ഉണ്ട്.
എന്‍ഡിടിവിയുടെ ഓഹരി ഉടമകളായ ക്വാണ്ടം സെക്യൂരിറ്റീസ് നല്‍കിയ പരാതിയിലാണ് സെബി അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയുടെ മുന്‍ വൈസ് ചെയര്‍മാനായ കെവിഎല്‍ നാരായണ റാവുവിന് നോട്ടീസ് അയച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular