ആര്‍ബിഐയെ പരിഹസിച്ച് ചിദംബരം; നിങ്ങള്‍ക്ക് തിരുപ്പതി ക്ഷേത്രത്തില്‍ പണം എണ്ണുന്നവരുടെ അടുത്ത് പോയിക്കൂടേ?

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടിനെതിരെ രൂക്ഷപരിഹാസവുമായി മുന്‍ധനമന്ത്രി പി ചിദംബരം. നോട്ട് നിരോധനത്തിന് ഒരു വര്‍ഷത്തിനു ശേഷവും തിരികെയെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന ആര്‍ബിഐ നിലപാടിനെയാണ് ചിദംബരം പരിഹസിച്ചത്. ‘ഞാന്‍ ആര്‍ ബി ഐ അധികൃതരോട് പറയാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ക്ക് എന്തുകൊണ്ട് തിരുപ്പതി(ക്ഷേത്രം)യിലെ ഭണ്ഡാരത്തില്‍നിന്ന് പണം എണ്ണിത്തിട്ടപ്പെടുന്നവരുടെ അടുത്ത് പോയിക്കൂടാ? അവര്‍ നിങ്ങളെക്കാള്‍ വേഗത്തില്‍ പണം എണ്ണിത്തിട്ടപ്പെടുത്തും’ ആര്‍ ബി ഐ അധികൃതരോടായി ചിദംബരം പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് നിരോധിച്ചത്. നോട്ട് നിരോധനത്തിനു ശേഷം തിരികെയെത്തിയ നോട്ടുകള്‍ ഇതുവരെ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന നിലപാടാണ് ആര്‍ ബി ഐ സ്വീകരിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular