ആരാധകരെ നിരാശരാക്കി; അവര്‍ ആ തീരുമാനം എടുത്തു; മമ്മൂട്ടി നായകനാകുന്ന കോട്ടയം കുഞ്ഞച്ചന്‍ 2 ഉപേക്ഷിച്ചു…!

കൊച്ചി: ആട് 2വിന്‍െ 100-ാം ദിന ആഘോഷത്തില്‍ വിലയ പ്രഖ്യാപനവുമായി എത്തിയ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചു.ചിത്രത്തിന്റെ പകര്‍പ്പവകാശവുമായുള്ള തര്‍ക്കമാണ് ഉപേക്ഷിക്കാനുള്ള കാരണം.കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം ഉപേക്ഷിക്കുന്നതായി നിര്‍മ്മാതാവ് വിജയ്ബാബു പറഞ്ഞു.കോട്ടയം കുഞ്ഞച്ചന്റെ സംവിധായകന്‍ സുരേഷ് ബാബുവും നിര്‍മ്മാതാവ് അരോമ മണിയും രംഗത്ത് വന്നതിനെ തുടര്‍ന്നാണ് സിനിമ ഉപേക്ഷിച്ചത്. സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കാന്‍ ആവശ്യമായ റൈറ്റ്സ് നിയമപരമായ തങ്ങളില്‍ നിന്ന് വാങ്ങിയിട്ടില്ലെന്ന് കോട്ടയം കുഞ്ഞച്ചന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

എന്നാല്‍ പഴയ സിനിമയുടെ പേരും പോസ്റ്ററുകളും രണ്ടാം ഭാഗത്തിനായി ഉപയോഗിച്ചതിനെ നിയമപരമായി നേരിടുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. കോട്ടയം ചെല്ലപ്പനെന്നോ കോട്ടയം കുഞ്ഞപ്പനെന്നോ മറ്റ് പേരോ ഉപയോഗിച്ച് സിനിമ ചെയ്തോളു എന്നായിരുന്നു സംവിധായകന്‍ സുരേഷ് ബാബുവിന്റെ പ്രതികരണം. വിജയ് ബാബുവോ മിഥുന്‍ മാനുവലോ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തങ്ങളെ സമീപിച്ചില്ലെന്നും മമ്മൂട്ടിയെ ഇവര്‍ തെറ്റുദ്ധരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം കോട്ടയം പശ്ചാത്തലമായുള്ള കഥാപാത്രമായി മമ്മൂട്ടി അവതരിപ്പിക്കുന്ന മറ്റൊരു സിനിമ ചെയ്യുമെന്നും നിര്‍മ്മാതാവ് വിജയ്ബാബു പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular