എറണാകുളത്ത്‌ റോഡിലൂടെ നടന്നുപോയ സ്ത്രീയെ ആക്രമിച്ച് ചുണ്ട് കടിച്ചു മുറിച്ചു

കൊച്ചി: വഴിയാത്രക്കാരെ ഭീതിയിലാഴ്ത്തുന്ന റിപ്പോര്‍ട്ടാണ് തൃപ്പൂണിത്തുറയില്‍നിന്ന് പുറത്തുവരുന്നത്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയെ കയറിപ്പിടിച്ച ആള്‍ അവരുടെ ചുണ്ടുകള്‍ കടിച്ചു മുറിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. അറുപത് വയസ്സ് തോന്നിക്കുന്ന സ്ത്രീയാണ് അക്രമത്തിനിരയായത്. അക്രമിയെ പോലീസ് തിരയുന്നു.
പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് സമീപത്തുള്ള വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് അക്രമി ഇവരെ കയറിപ്പിടിച്ചത്. ഉദ്ദേശം 56 വയസ്സ് തോന്നിക്കുന്ന, മുഷിഞ്ഞ മുണ്ട് ഉടുത്തിട്ടുള്ള, ഒരാളാണ് സ്ത്രീയെ ആക്രമിച്ചതെന്ന് കേസന്വേഷിക്കുന്ന തൃപ്പൂണിത്തുറ പോലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ഉടന്‍ സമീപത്തെ ദേവി ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. ഇതിനകം പരിക്കേറ്റ സ്ത്രീയെ സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിലേക്ക് മാറ്റി. സംസാരിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇവരെന്ന് പോലീസ് പറഞ്ഞു. സംഭവം ആളുകളുടെയിടയില്‍ ഭീതി പരത്തിയിട്ടുണ്ട്. പ്രതിക്കുവേണ്ടിയുള്ള തെരച്ചിലിലാണ് പൊലീസ്.

Similar Articles

Comments

Advertismentspot_img

Most Popular